??? ???????

ഭാരോദ്വഹനം​; കുവൈത്തിന്​ ആറ്​ മെഡൽ

കുവൈത്ത്​ സിറ്റി: ദുബൈയിൽ നടക്കുന്ന വെസ്​റ്റ്​ ഏഷ്യ ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ കുവൈത്ത്​ ടീമിന്​ ആറ്​ മെഡൽ. വനിതകളുടെ 67 കിലോ വിഭാഗത്തിൽ സിഹാൻ അൽ സൈഫ്​ മൂന്ന്​ വെള്ളി മെഡൽ നേടിയപ്പോൾ പുരുഷൻമാരുടെ 67 കിലോ ജൂനിയർ വിഭാഗത്തിൽ ധരി മുൻഷീദ്​ മൂന്ന്​ വെങ്കല മെഡൽ നേടി. ജേതാക്കളെ കുവൈത്ത്​ വെയ്​റ്റ്​ലിഫ്​റ്റിങ്​ ഫെഡറേഷൻ ചീഫ്​ സെയ്​ലം അൽ ഒദ്​വാനി അഭിനന്ദിച്ചു. അടുത്ത ദിവങ്ങളിലും കുവൈത്ത്​ കൂടുതൽ മെഡൽ സ്വന്തമാക്കുമെന്ന്​ പ്രതീക്ഷിക്കുന്നതായും ഒളിമ്പ്​ക്​സ്​ യോഗ്യത നേടുമെന്ന്​ കരുതുന്നതായും അദ്ദേഹം പറഞ്ഞു. 15 ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 150 അത്​ലിറ്റുകൾ പ​െങ്കടുക്കുന്ന ചാമ്പ്യൻഷിപ്​ ഞായറാഴ്​ച സമാപിക്കും.
Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.