കുവൈത്ത് സിറ്റി: കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ കടുത്ത നടപട ികളും ജാഗ്രതയുമായി കുവൈത്ത് ഭരണകൂടം. കഴിഞ്ഞ ദിവസം ചേർന്ന അടിയന്തര മന്ത്രിസഭാ യേ ാഗത്തിലാണ് തുടർനടപടികൾക്ക് പദ്ധതി തയാറാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ടാഴ്ച അവധി നൽകാനുള്ള തീരുമാനത്തിന് മന്ത്രിസഭ അനുമതി നൽകി.കുവൈത്തിലെ െപാതുവിതരണ സംവിധാനം വഴി എല്ലായിടത്തും ആവശ്യത്തിന് മാസ്കുകൾ എത്തിക്കും. രാജ്യത്തിെൻറ മുക്കിലും മൂലയിലും മാസ്കുകൾ എത്തിക്കും. അണുവിമുക്തമാക്കുന്നതിനുള്ള ഉപകരണങ്ങൾ എല്ലായിടത്തും ലഭ്യമാക്കുന്നതിന് സാമൂഹികകാര്യ മന്ത്രാലയവും കൺസ്യൂമർ കോഒാപറേറ്റിവ് സൊസൈറ്റിയും സഹകരിച്ച് പ്രവർത്തിക്കും. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും പ്രതിരോധ നടപടികളെടുക്കുന്നതിനും ലോകാരോഗ്യ സംഘടനേയാട് അടിയന്തരമായി മെഡിക്കൽ സംഘത്തെ രാജ്യത്തേക്ക് അയക്കാൻ ആവശ്യപ്പെടും.
ഇവരുടെ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കും. അവലോകനം ചെയ്യുന്നതിന് പാർലമെൻറിെൻറ പ്രത്യേക യോഗം ചേരുന്നതിന് സ്പീക്കറെയും ദേശീയ അസംബ്ലി മന്ത്രിയെയും ചുമതലപ്പെടുത്തി. വൈറസ് പടരുന്നത് തടയാൻ ജനങ്ങൾ ഒരുമിച്ചു കൂടുന്ന പരിപാടികൾ ഒഴിവാക്കണം. ഭരണകൂടത്തിെൻറ നടപടികളോട് സഹകരിക്കുകയും സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യണം. വ്യാജവാർത്തകളും ഉൗഹാപോഹങ്ങളും പടരുന്നത് തടയണം. ഒൗദ്യോഗികമായി സ്ഥിരീകരിക്കുന്ന വിവരങ്ങൾ മാത്രം കൈമാറുക. വൈറസ് പടരാതിരിക്കാൻ അേഹാരാത്രം പരിശ്രമിക്കുന്ന ഉദ്യോഗസ്ഥരെയും മെഡിക്കൽ സംഘത്തിനെയും അഭിനന്ദിക്കുന്നതായും യോഗം അറിയിച്ചു. പ്രധാനമന്ത്രി ൈശഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിെൻറ അധ്യക്ഷതയിൽ സൈഫ് പാലസിൽ ചേർന്ന യോഗത്തിലാണ് തീരുമാനങ്ങളെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.