കുവൈത്ത് സിറ്റി: അന്തരിച്ച മുൻ ഇൗജിപ്ഷ്യൻ പ്രസിഡൻറ് ഹുസ്നി മുബാറകിന് കുവൈത് തിൽ സ്മാരകം ഉയരും. കുവൈത്തിലെ പ്രധാന കെട്ടിടത്തിന് ഹുസ്നി മുബാറികിെൻറ പേര് ന ൽകാൻ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് നിർദേശം നൽകി. 1990ൽ ഇറാഖ് അധിനിവേശത്തോട് പടപൊരുതാൻ സൈന്യത്തെ അയച്ചുനൽകിയ ഹുസ്നി മുബാറകിന് ആദരവ് നൽകുന്നതിെൻറ ഭാഗമായാണ് അദ്ദേഹത്തിെൻറ പേര് നൽകുന്നത്.
ഹുസ്നി മുബാറക് രാജ്യത്തിന് നൽകിയ സംഭാവന വളരെ വലുതാണെന്നും അദ്ദേഹത്തെ സ്മരിക്കേണ്ടത് കടമയാണെന്നും കുവൈത്ത് മന്ത്രിസഭ യോഗം അഭിപ്രായപ്പെട്ടു. അതേസയമം, മുബാറകിന് അനുശോചനം രേഖപ്പെടുത്തുന്നതിനായി വിദേശകാര്യമന്ത്രി ഡോ. അഹ്മദ് അല്‍ നാസര്‍ ഈജിപ്ത് എംബസി സന്ദര്‍ശിച്ചു. കുവൈത്തിലെ ഈജിപ്ത് അംബാസഡറെയും എംബസി ഉദ്യോഗസ്ഥരെയും സന്ദര്‍ശിച്ച അദ്ദേഹം വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.