കുവൈത്ത് സിറ്റി: രാജ്യത്ത് കടന്നുകയറിയ കോവിഡ് വൈറസിനെ തുരത്താൻ ഒറ്റക്കെട്ടായി കുവൈത്ത്. സകല സർക്കാർ സംവിധാനങ്ങളും വിവിധ വകുപ്പുകളും ഒരേ മനസ്സോടെ വൈറസ് ബാധ തട യാൻ രംഗത്തിറങ്ങി. അതേസമയം, രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 43 ആയി ഉയർ ന്നു. ആദ്യ ദിവസം ഒമ്പതും രണ്ടാം ദിവസം 17ഉം മൂന്നാം ദിവസമായ വ്യാഴാഴ്ച 17ഉം പേർക്ക് വൈറസ ് സ്ഥിരീകരിച്ചു. ഇറാനിൽ നിന്നെത്തിയ വിമാനത്തിലുള്ളവരാണ് എല്ലാവരും. ഖൈറാൻ റിസോ ർട്ടിൽ താമസിപ്പിച്ചിരുന്ന ഇവരെ ആരോഗ്യ മന്ത്രി സന്ദർശിച്ചു. വൈറസ് ബാധിതരെ നിരീക് ഷിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ ്ദുല്ല അൽ സനദ് പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ നിർദേശ പ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഓഫിസുകളിൽ പഞ്ചിങ് നിരോധനം
കോവിഡ് വൈറസ് പടരാതിരിക്കാൻ സർക്കാർ ഒാഫിസുകളിൽ പഞ്ചിങ് നിരോധിച്ചു. ഇത് സംബന്ധിച്ച് കുവൈത്ത് സിവിൽ സർവിസ് കമീഷൻ ഉത്തരവിറക്കി. നേരിട്ടല്ലാത്ത സ്പർശനം പോലും വൈറസ് പടരാൻ ഇടയാക്കുമെന്ന മുന്നറിയിപ്പിെൻറ അടിസ്ഥാനത്തിലാണ് നിരോധനം. പകരം സംവിധാനം ഒാഫിസുകളിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം വക്താവ് താരിഖ് അൽ മിസ്രം അറിയിച്ചു.
17000 മാസ്ക് പിടിച്ചെടുത്തു
ലൈസൻസില്ലാത്ത സ്ഥാപനങ്ങളിൽനിന്ന് മാസ്കുകൾ പിടിച്ചെടുത്തു. ഫർവാനിയയിലെ വീട്ടിൽ കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി അധികൃതർ നടത്തിയ പരിശോധനയിൽ 17,000 മാസ്കാണ് പിടിച്ചെടുത്തത്. മുബാറകിയ്യയിലെ സുഗന്ധ കോസ്മറ്റിക് കടയുടെ വയര്ഹൗസില് ഒളിപ്പിച്ചുവെച്ചിരുന്ന 1165 മാസ്ക്കുകളും പിടിച്ചെടുത്തു. മാസ്ക് വില വർധിപ്പിച്ച 20ഒാളം സ്റ്റോറുകൾ അടച്ചുപൂട്ടി.
മാസ്കുകൾ പൊതുവിതരണ കേന്ദ്രം വഴി
പൊതുവിതരണ കേന്ദ്രത്തിലൂടെ മാസ്കുകള്‍ വിതരണം ചെയ്യാന്‍ ധാരണയായി. ദിവസവും രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒന്നു വരെയും വൈകുന്നേരം നാലു മുതല്‍ എട്ടു വരെയുമാണ് വിതരണം. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അസ്സബാഹിനെ ഉദ്ധരിച്ചു പ്രാദേശിക പത്രങ്ങളാണിത് റിപ്പോര്‍ട്ടു ചെയ്തത്.
വിദ്യാഭ്യാസ ഷെഡ്യൂളിൽ മാറ്റം
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടുതൽ അവധി നൽകിയ പശ്ചാത്തലത്തിൽ ഷെഡ്യൂളുകളിൽ മാറ്റം വരുത്തിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. സാദ് അൽ ഹർബി അറിയിച്ചു. റമദാൻ തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ വരെ ക്ലാസ് ഉണ്ടാവും. പെരുന്നാൾ കഴിഞ്ഞാൽ തൊട്ടടുത്ത ദിവസങ്ങളിൽ പരീക്ഷയും നടത്താനാണ് തീരുമാനം. അടുത്ത വർഷത്തെ ക്ലാസ്, ഇൻറർവ്യൂ, പരീക്ഷകൾ തുടങ്ങിയവയിലും മാറ്റമുണ്ടായേക്കാം. വിദ്യാർഥികളുടെ കാര്യത്തിലും വൈറസ് പടരാതിരിക്കാനും സ്കൂൾ മാനേജർമാർ പ്രത്യേകം ശ്രദ്ധിക്കണം.
കുവെത്തികളെ നാട്ടിലെത്തിക്കാൻ ഇറ്റലിയിലേക്ക് വിമാനം
ഇറ്റലിയിൽ കോവിഡ് മരണ സംഖ്യ ഉയരുന്ന പശ്ചാത്തലത്തിൽ മിലാൻ നഗരത്തിലുള്ള കുവൈത്തികളെ നാട്ടിലെത്തിക്കും. കുവൈത്ത് എയർവെയ്സ് വഴിയാണ് ഇവരെ തിരിച്ചെത്തിക്കുന്നത്. വിമാനത്താവളത്തിലെത്തുന്നവരെ പ്രത്യേക േകന്ദ്രത്തിലേക്ക് മാറ്റും. പരിശോധനകൾക്കും നിരീക്ഷണങ്ങൾക്കും ശേഷം ദിവസങ്ങൾക്ക് ശേഷമേ ഇവരെ പുറത്തുവിടുകയുള്ളൂ.
തുറമുഖങ്ങൾ അടച്ചിട്ടില്ല
കോവിഡ് വൈറസ് മൂലം നുവൈസിബ്, സാൽമി തുറമുഖങ്ങൾ അടച്ചിട്ടതായി പ്രചരിച്ച വാർത്ത വാസ്തവ വിരുദ്ധമാണെന്ന് സുരക്ഷാ കേന്ദ്രങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ഇത്തരം വാർത്തകൾ പ്രചരിച്ചിരുന്നു. ഇത്തരം കിംവദന്തികൾ പ്രചരിപ്പിക്കുന്നതു ഒഴിവാക്കണമെന്നും രാജ്യ സുരക്ഷയെ ഇവ ബാധിക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.