കുവൈത്ത് സിറ്റി: ഇങ്ങനെയൊരു ദേശീയദിനം അടുത്ത കാലത്തൊന്നും കുവൈത്ത് ആചരിച്ചിട്ട ുണ്ടാവില്ല. പതിറ്റാണ്ടുകളായി നാടെങ്ങും ഇളക്കിമറിക്കുന്ന ആഘോഷങ്ങളായിരുന്നു കുവൈ ത്ത് ദേശീയ ദിനത്തിൽ അരങ്ങേറിയിരുന്നത്. വിമോചന ദിനവും ദേശീയദിനവും തൊട്ടടുത്ത ദിവസങ്ങളിലായതോടെ നാട്ടിലും വിദേശങ്ങളിലുമായി കുവൈത്തികളും പ്രവാസികളും ഒരുപോലെ ആഘോഷത്തിൽ പെങ്കടുത്തിരുന്നു. എന്നാൽ, കോവിഡ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ ആഘോഷങ്ങൾ ഒഴിവാക്കാൻ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. എങ്കിലും, രാജ്യം മുഴുവൻ അവധി മൂഡിൽ തന്നെയായിരുന്നു. ദേശീയ ദിനത്തോടനുബന്ധിച്ച ഒൗദ്യോഗിക ചടങ്ങുകൾ മാത്രമാണ് നടന്നത്.
വിവിധ സംഘടനകൾ ചെറിയരീതിയിൽ ദേശീയ ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു. രാജ്യത്തിന് പുറത്തുള്ള എംബസികളിൽ വിപുലമായ ദിനാചരണം സംഘടിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവ രണ്ടുദിനം മുേമ്പ വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. വിവിധ സംഘടനകൾ ചൊവ്വ, ബുധൻ ദിവസങ്ങളിൽ നടത്താനിരുന്ന പല പരിപാടികളും മുൻകരുതലെന്ന നിലയിൽ മാറ്റിവെച്ചിട്ടുണ്ട്. ദേശീയ ദിനാഘോഷ പരിപാടികൾക്കുള്ള ഒരുക്കമെല്ലാം ഒൗദ്യോഗികതലത്തിൽ പൂർത്തിയാക്കിയതിനു ശേഷമാണ് കോവിഡ് വാർത്തയെത്തിയത്. 1961 ജൂൺ 19നാണ് കുവൈത്ത് ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടിയത്. തുടർന്നുള്ള വർഷങ്ങളിൽ ജൂൺ 19നായിരുന്നു സ്വാതന്ത്ര്യദിനം ആഘോഷിച്ചിരുന്നത്. എന്നാൽ, 1964ൽ ആഘോഷം ഫെബ്രുവരി 25ലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.