കുവൈത്ത് സിറ്റി: ഖത്തർ ചേംബർ ഒാഫ് കോമേഴ്സ്, ഖത്തർ വാണിജ്യ മന്ത്രാലയം, ഖത്തർ ഡെവലപ ്മെൻറ് ബാങ്ക് എന്നിവ കുവൈത്ത് ചേംബർ ഒാഫ് കോമേഴ്സുമായി സഹകരിച്ച്
കുവൈത്തിൽ ‘മേഡ് ഇൻ ഖത്തർ’ എക്സ്പോ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 19 മുതൽ 22 വരെ മിശ്രിഫിലെ കുവൈത്ത് ഇൻറർനാഷനൽ ഫെയർ ഗ്രൗണ്ടിലാണ് പരിപാടി.
ഖത്തറിലെ നിരവധി വ്യവസായ കമ്പനികളും സ്ഥാപങ്ങളും തങ്ങളുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കും. ഇതോടനുബന്ധിച്ച് നടത്തുന്ന ഒാപൺ ഫോറത്തിൽ കുവൈത്തി, ഖത്തരി ബിസിനസ് പ്രമുഖർ സംബന്ധിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് എക്സ്പോ സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.