കുവൈത്ത് സിറ്റി: കൊറോണ വൈറസ് അന്താരാഷ്ട്രതലത്തിൽ വിപണിയെ പിടിച്ചുലച്ചതോടെ എണ്ണവിലയിൽ ഉണ്ടായ ഇടിവ് പരിഹരിക്കാൻ ഉൽപാദക രാജ്യങ്ങൾ ശ്രമിക്കുന്നു. എണ്ണ ഉൽപാ ദന നിയന്ത്രണം നീട്ടിയേക്കുമെന്നാണ് സൂചനകൾ. മാർച്ച് അവസാനം വരെ നിശ്ചയിച്ചിട്ടുള്ള ഉൽപാദന നിയന്ത്രണം ഒപെക് രാജ്യങ്ങളുടെ സാേങ്കതിക സമിതി ശിപാർശ ചെയ്തു. മാർച്ച് ആറിന് നടക്കുന്ന ഒപെക്, നോൺ ഒപെക് മന്ത്രിതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുക്കുക. മാർച്ച് 31വരെ പ്രതിദിനം അഞ്ചു ലക്ഷം ബാരലാണ് ഉൽപാദത്തിൽ കുറവുവരുത്തിയത്. ആറു ലക്ഷം ബാരൽ കുറവുവരുത്തണമെന്നാണ് ഒപെക് ടെക്നിക്കൽ കമ്മിറ്റി ശിപാർശ ചെയ്യുന്നത്. എണ്ണ വില കഴിഞ്ഞ ആഴ്ച ഒരുവർഷത്തെ താഴ്ന്ന നിലയിലെത്തി.
ബാരലിന് 60 മുതൽ 70 ഡോളർ വരെയുള്ള വിലയാണ് കുവൈത്ത് തൃപ്തികരമായി കാണുന്നത്. ഇപ്പോൾ 56 ഡോളറിൽ നിൽക്കുന്നു. എണ്ണവില കുറയാതെ പിടിച്ചുനിർത്താൻ ഉൽപാദന നിയന്ത്രണം ആവശ്യമാണെന്ന നിലപാടാണ് കുവൈത്ത് ഉൾപ്പെടെ ഭൂരിഭാഗം രാജ്യങ്ങൾക്കും. അതേസമയം, ഇറാൻ, വെനിസ്വേല, ലിബിയ എന്നീ രാജ്യങ്ങൾ ഉൽപാദനം കുറക്കാൻ താൽപര്യപ്പെടുന്നില്ല. ഉൽപാദന നിയന്ത്രണം ബജറ്റിൽ കമ്മിയുണ്ടാക്കുന്നതിനാലാണ് ഇൗ രാജ്യങ്ങൾ തീരുമാനത്തെ എതിർക്കുന്നത്. എന്നാൽ, ഇപ്പോഴത്തെ താഴ്ന്നവിലയിൽ ഉൽപാദന നിയന്ത്രണത്തെ അനുകൂലിക്കുന്ന രാജ്യങ്ങളുടെ സമ്മർദത്തെ അവർക്ക് അതിജയിക്കാൻ കഴിഞ്ഞേക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.