ആരോഗ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാത്ത മരുന്നുകൾ രാജ്യത്തെ സ്വകാര്യ ആശുപത് രികളിലും ഫാർമസികളിലും വിറ്റാൽ കർശന നടപടി
കുവൈത്ത് സിറ്റി: വിവിധ മെഡിക്കല്‍ സ് പെഷാലിറ്റികളിലേക്കായി 54 പുതിയ മരുന്നുകള്‍ ഇറക്കുമതി ചെയ്യാനുള്ള കരാര്‍ ഒപ്പുവെച്ചു. ആരോഗ്യമന്ത്രി ഡോ. ബാസില്‍ അസ്സബാഹ് അറിയിച്ചതാണിത്. ആരോഗ്യമന്ത്രാലയത്തിെൻറ മെഡിസിന് കമ്മിറ്റിയുടെ അംഗീകാരത്തിനു ശേഷമായിരുന്നു മന്ത്രിയുടെ പ്രസ്താവന. ആരോഗ്യമന്ത്രാലയം മുന്നോട്ടുവെക്കുന്ന നിയമങ്ങളും ചട്ടങ്ങളും പിന്തുടരാത്ത മരുന്നു ഇറക്കുമതി മന്ത്രാലയം നിരോധിച്ചിട്ടുണ്ടെന്നും മന്ത്രാലയത്തിനു കീഴിലുള്ള പ്രത്യേക സമിതിയുടെ ലൈസന്‍സില്ലാതെ വില്‍ക്കപ്പെടുന്ന മരുന്നുകളെക്കുറിച്ചു നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യാത്ത മരുന്നുകൾ രാജ്യത്തെ സ്വകാര്യ ആശുപത്രികളിലും ഫാർമസികളിലും വിറ്റാൽ കർശന നടപടിയെടുക്കും. അയല്‍രാജ്യങ്ങളില്‍നിന്നും കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍നിന്നും അനധികൃതമായി മരുന്നുകള്‍ കുവൈത്തിലേക്ക് കടത്തുന്നതായി വിവരമുണ്ട്. കസ്റ്റംസ് വകുപ്പിൽ ഇതുസംബന്ധിച്ച് ജാഗ്രത നിർദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.