പരീക്ഷക്ക്​ കേ​ട്ടെഴുതാൻ ചെവിയിൽ ഉപകരണം കടത്തിയ 15 വിദ്യാർഥികൾക്ക് ശസ്​ത്രക്രിയ

കുവൈത്ത്​ സിറ്റി: പരീക്ഷക്ക്​ കേ​െട്ടഴുതാൻ ചെവിയിൽ ചെറിയ ഉപകരണം കടത്തിവെച്ച 15 ഹൈസ്​കൂൾ വിദ്യാർഥികൾക്ക്​ ശസ് ​ത്രക്രിയ വേണ്ടിവന്നു. ഒരുമാസത്തി​നിടെ വ്യത്യസ്​ത സംഭവങ്ങളിലാണ്​ രാജ്യത്ത്​ ഇത്രയും കുട്ടികൾക്ക്​ ശസ്​ത്രക ്രിയ വേണ്ടിവന്നത്​. രണ്ട്​ വർഷത്തിനിടെ വിവിധ ആശുപത്രികളിൽ ഇത്തരത്തിൽ നൂറിലേറെ കേസുകൾ റിപ്പോർട്ട്​ ചെയ്​തതായി അൽ ഖബസ്​ ദിനപത്രം റിപ്പോർട്ട്​ ചെയ്​തു. ചെവിയിൽ ചെറിയ ഉപകരണം കടത്തിവെച്ച്​ പരീക്ഷാ ക്രമക്കേട്​ നടത്തുന്നത്​ വ്യാപകമാണെന്നാണ്​ സൂചന.

തട്ടിപ്പ്​ നടത്തുന്നവരിൽ ഭൂരിഭാഗം പേരും പരീക്ഷ കഴിഞ്ഞ്​ സ്വയം പുറത്തെടുക്കുന്നു. ഇതിന്​ കഴിയാതെ​ സ്ഥിതി സങ്കീർണമാവുന്നവരാണ്​​ ഡോക്​ടറുടെ സഹായം തേടുന്നത്​​. ചെവിയിൽ ഉപകരണങ്ങൾ കയറ്റിവെക്കുന്നത്​ ഗുരുതര ആരോഗ്യ പ്രശ്​നങ്ങൾക്ക്​ കാരണമാവുമെന്ന്​ ആരോഗ്യ മന്ത്രാലയത്തിലെ ചെവിരോഗ ചികിത്സാ വിഭാഗം തലവൻ ഡോ. മുത്​ലാഖ്​ അൽ സൈഹാൻ പറഞ്ഞു. അൾസർ, ആഴത്തിലുള്ള മുറിവുകൾ, രക്​തസ്രാവം, അണുബാധ തുടങ്ങിയവക്കാണ്​ കാരണമാവുക.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.