കുവൈത്ത് സിറ്റി: കുവൈത്തിൽ അനുഭവപ്പെടുന്ന അതിശൈത്യം അടുത്ത ആഴ്ചയും തുടരുമെന്ന് കാലാവസ്ഥ വകുപ്പിെൻറ മുന് നറിയിപ്പ്. അന്തരീക്ഷ ഊഷ്മാവ് മൂന്നു ഡിഗ്രി സെൽഷ്യസ് വരെ താഴാനിടയുണ്ടെന്നും മരുപ്രദേശങ്ങളിലും കാർഷിക മേഖലകളി ലും ഘനീഭവിക്കൽ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. യൂറോപ്പിൽ രൂപം കൊണ്ട ഉച്ചമർദം അറേബ്യൻ ഉപദ്വീപിെൻറ വടക്കുഭാഗത്ത് കേന്ദ്രീകരക്കുന്നതാണ് ഇപ്പോൾ അനുഭവപ്പെടുന്ന അതിശൈത്യത്തിനു കാരണമായി കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
അടുത്ത ഒരാഴ്ചക്കാലം താപനില കുറഞ്ഞുതന്നെയിരിക്കുമെന്നും വ്യാഴാഴ്ച രാജ്യത്തിെൻറ ചില ഭാഗങ്ങളിൽ നേരിയ മഴക്ക് സാധ്യതയുണ്ടെന്നും കുവൈത്ത് മെറ്റീരിയോളജിക്കൽ ഡിപ്പാർട്മെൻറിലെ കാലാവസ്ഥാ നിരീക്ഷകനായ അബ്ദുൽ അസീസ് അൽ ഖറാവി അറിയിച്ചു. പൊതുജനങ്ങൾ തണുപ്പിനെ പ്രതിരോധിക്കാനുള്ള കട്ടിയേറിയ വസ്ത്രങ്ങൾ ധരിക്കാതെ പുറത്തിറങ്ങരുതെന്നും വായുസഞ്ചാരം കുറഞ്ഞ മുറികളിലും തമ്പുകളിലും തണുപ്പകറ്റാൻ കരി കത്തിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. മൂന്നു ദിവസം വരെ താപനില കുറവായിരിക്കുമെങ്കിലും മഞ്ഞുവീഴ്ചക്കുള്ള സാധ്യത കുറവാണെന്ന് പ്രമുഖ കാലാവസ്ഥ നിരീക്ഷകൻ ആദിൽ അൽ സഅദൂൻ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.