കുവൈത്ത് സിറ്റി: ആഗോള ധനവിനിമയ സ്ഥാപനമായ യൂനിമണി എക്സ്ചേഞ്ച് കുവൈത്ത് ഒാൺലൈൻ മണി ട്രാൻസ്ഫർ സേവനത്തിന് കുവൈത്തിൽ തുടക്കമായി. ജെ.ഡബ്ല്യൂ മാരിയറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സി.ഇ.ഒ ടി.പി. പ്രദീപ്കുമാർ, കുവൈത്ത് കൺട്രി ഹെഡ് വിവേക് നായർ തുടങ്ങിയവർ സംബന്ധിച്ചു. യൂനിമണി മൊബൈൽ ആപ്ലിക്കേഷനോ വെബ്സൈറ്റോ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് എവിടെനിന്നും എപ്പോൾ വേണമെങ്കിലും പരിധികളില്ലാതെ സുരക്ഷിതമായി മികച്ച വിനിമയ നിരക്കിൽ വിനിമയം നടത്താം. ആപ്പിൾ, ആൻഡ്രോയ്ഡ് എന്നിവയിൽ യൂനിമണി ഒാൺലൈൻ മണി ട്രാൻസ്ഫർ ആപ്ലിക്കേഷൻ ലഭ്യമാണ്. തത്സമയ ഇടപാട് ട്രാക്കിങ്, ഇ മെയിൽ വഴി നിരക്ക് അലേർട്ട് തുടങ്ങിയ സവിശേഷതകളുണ്ട്. എസ്.എം.എസ്, വോയ്സ് കമാൻഡ്, ഒ.ടി.പി ഉപയോഗിച്ച് സുരക്ഷിത ലോഗിൻ സംവിധാനം, വിരലടയാളം അല്ലെങ്കിൽ മുഖം തിരിച്ചറിയൽ തുടങ്ങി വളരെ സുരക്ഷിതമായാണ് ആപ്ലിക്കേഷൻ തയാറാക്കിയിട്ടുള്ളത്.
യൂനിമണി കുവൈത്തിൽ നേരത്തേ രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് മൊബൈൽ ആപ് ഡൗൺലോഡ് ചെയ്തോ kw.unimoni.com എന്ന വെബ്സൈറ്റിലൂടെയോ പണം നേരിട്ട് അയക്കാൻ കഴിയും. പുതിയ ഉപഭോക്താക്കൾ ഏതെങ്കിലുമൊരു യൂനിമണി ശാഖയിൽ ഒറ്റത്തവണ ലളിതമായ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. കുവൈത്തിൽ 12 ശാഖകളിലാണ് യൂനിമണിക്ക് ഇപ്പോൾ ഉള്ളത്. ഉപയോക്താക്കൾക്ക് പരമാവധി സൗകര്യങ്ങൾ നൽകുകയാണ് ലക്ഷ്യമെന്ന് സി.ഇ.ഒ പ്രദീപ്കുമാർ പറഞ്ഞു. ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ഒറ്റ ക്ലിക്കിൽ സേവങ്ങൾ നൽകുന്നതിെൻറ ഭാഗമായാണ് ഡിജിറ്റൽ സേവനം ആരംഭിച്ചതെന്നും ഓൺലൈൻ മണി ട്രാൻസ്ഫർ കുവൈത്തിൽ തങ്ങളുടെ സുപ്രധാന നാഴികക്കല്ലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നൂതന സാങ്കേതിക വിദ്യയോട് കൂടിയുള്ള സേവനങ്ങൾ ഉപയോക്താക്കൾക്ക് ഉറപ്പ് വരുത്താനും കൂടുതൽ ആളുകളുമായി സമ്പർക്കം സ്ഥാപിക്കാനും ഡിജിറ്റൽ സേവനങ്ങൾ സഹായിക്കുമെന്ന് കുവൈത്ത് കൺട്രി ഹെഡ് വിവേക് നായർ
പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.