കുവൈത്ത്: ഇടുക്കി സ്വദേശിയായ യുവാവ് കുവൈത്തിൽ കുഴഞ്ഞുവീണ് മരിച്ചു. ഫസ്റ്റ് കുവൈത്ത് ജനറല്‍ ട്രേഡിങ് കമ്പനിയില്‍ അക്കൗണ്ടൻറ് ആയ ഇടുക്കി അറക്കുളം സ്വദേശി വേലംകുന്നേല്‍ അനില്‍ ജോസഫ് (37) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം ഷട്ടില്‍ കളിച്ച് വീട്ടില്‍ മടങ്ങിയെത്തി കുളിച്ച് ഇറങ്ങിയ ഇദ്ദേഹം വീടിനുള്ളില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
അബുഹലീഫയില്‍ കുടുംബസമേതം താമസിക്കുകയായിരുന്നു. ഭാര്യ സീന റെയ്ച്ചല്‍ ചാക്കോ കുവൈത്തില്‍ സ്റ്റാഫ് നഴ്സാണ്. കുവൈത്തില്‍ വിദ്യാര്‍ഥികളായ എവിലിന് ആന്‍ തോമസ് (എട്ട്), ആഷ്ലിന് ഫിലോ തോമസ് (ആറ്), ഏദന്‍ ജെ. തോമസ് (രണ്ട്) എന്നിവര്‍ മക്കളാണ്. പിതാവ്: ജോസഫ് തോമസ്. മാതാവ്: ഫിലോമിന. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് കെ.കെ.എം.എ മാഗ്നറ്റ് പ്രവർത്തകർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.