കുവൈത്ത് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് (പൽപക്) ഓണം-ഈദ് ആഘോഷങ്ങളുടെ ഭാഗമായി ‘പാലക്കാടൻ മേള -2019’ സംഘടിപ്പിച്ചു. അബാസിയ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സംഘാടക മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. അഘോഷ പരിപാടികൾ പൂക്കള മത്സരവും കുട്ടികൾക്കുള്ള ചിത്രരചന മത്സരത്തോടും കൂടി ആരംഭിച്ചു. പഞ്ചവാദ്യങ്ങളുടെ അകമ്പടിയോടുകൂടിയുള്ള ഘോഷയാത്രയും നടന്നു. കേരള ഫോക്ലോർ അവാർഡ് ജേതാവും മികച്ച നാടൻപാട്ട് വിദ്വാനും പിന്നണി ഗായകനുമായി പ്രണവം ശശി ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.
പൽപക് പ്രസിഡൻറ് പി.എൻ. കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുരേഷ് പുളിക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. കേരള പ്രവാസി വെൽഫെയർ ബോർഡ് ഡയറക്ടർ എൻ. അജിത്കുമാർ, ബി.ഇ.സി. എക്സ്ചേഞ്ച് അബ്ബാസിയ ഏരിയ മാനേജർ റിനോഷ് കുരുവിള, ശ്രീലങ്കൻ എയർലൈൻസ് ഫിനാൻസ് മാനേജർ അസൈർ പെരേര, പൽപക് രക്ഷാധികാരികളായ വി. ദിലി, ഹരി മങ്കര, ഉപദേശക സമിതി അംഗം അനൂപ് മാങ്ങാട്, വൈസ് പ്രസിഡൻറ് ടി.എം. മോഹനൻ, വനിതാവേദി കൺവീനർ ബിന്ധു വരദ എന്നിവർ സംസാരിച്ചു. പൽപക് നടത്തിവരുന്ന ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ച് ചാരിറ്റി സെക്രട്ടറി സക്കീർ ഹുസൈൻ ചടങ്ങിൽ വിശദീകരണം നടത്തി.
പൽപക് പുതുതായി തുടങ്ങുന്ന ലൈബ്രറിയുടെ ഉദ്ഘാടനം പൽപക് രക്ഷാധികാരി സുരേഷ് മാധവൻ ബാല സമിതി കൺവീനർ രാജി മാവത്തിന് പുസ്തകം കൈമാറി നിർവഹിച്ചു. പൽപക് കലാവിഭാഗം സെക്രട്ടറി സുനിൽ രവി സ്വാഗതവും ട്രഷറർ പ്രേമരാജ് നന്ദിയും പറഞ്ഞു.പൊതുസമ്മേളനത്തിനു ശേഷം പൽപക് കലാവിഭാഗം അവതരിപ്പിച്ച കലാവിരുന്ന് അരങ്ങേറി. തുടർന്ന് ഫോക്ലോർ അവാർഡ് ജേതാവ് പ്രണവം ശശിയുടെ നേതൃത്വത്തിൽ കേരളത്തിൽനിന്നുള്ള ആറു കലാകാരന്മാർ അടങ്ങിയ ‘നാട്ടുകൂട്ടം’ അവതരിപ്പിച്ച നാടൻപാട്ടുകളും, പ്രശസ്ത പിന്നണി ഗായകൻ അൻവർ സാദത്തും ഗായിക പാർവതി ദീപക്കും ചേർന്ന് ഒരുക്കിയ ഗാനമേളയും അരങ്ങേറി. ഓണസദ്യയും ഒരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.