കുവൈത്ത് സിറ്റി: പാര്‍ലമെൻറ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം കുവൈത്ത് മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്മാന് ഉസാമ അല്‍ ഖുതൈബിയുമായി കൂടിക്കാഴ്ച നടത്തി. മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുത്ത കൂടിക്കാഴ്ചയില്‍ മുനിസിപ്പാലിറ്റി മുന്നോട്ടുവെക്കുന്ന പുതിയ പദ്ധതികളും വികസന പ്രവർത്തനങ്ങളുമാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്.
അടുത്തിടെ മുനിസിപ്പാലിറ്റി നടപ്പില്‍ വരുത്തിയ നിയമഭേദഗതികളെക്കുറിച്ചും പുതിയ കരാറുകൾ സംബന്ധിച്ചും ഇരുവരും ചര്‍ച്ച ചെയ്തതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഈ മാസം പകുതിയോടെയാണ് മുനിസിപ്പാലിറ്റിയുടെ പുതിയ കരാറുകൾ അനുസരിച്ചുള്ള പ്രവൃത്തികളും വികസന പദ്ധതികളും തുടങ്ങുന്നത്. കരാർ അനുസരിച്ച് മുനിസിപ്പാലിറ്റി സംഘം പുതുതായി സ്ഥാപിച്ച മാലിന്യ നിര്‍മാജന ഉപകരണങ്ങളും മറ്റു വസ്തുക്കളും കഴിഞ്ഞദിവസം പരിശോധിച്ചിരുന്നു. കൂടിക്കാഴ്ചയിൽ മര്‍സൂഖ് അല്‍ ഗാനിം മുന്നോട്ടുവെച്ച ചില നിർദേശങ്ങള്‍ മുനിസിപ്പാലിറ്റിയുടെ അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.