കുവൈത്ത് സിറ്റി: പ്രളയം തീർത്ത കണ്ണീരും അതിജീവനത്തിെൻറ ഗാഥകളും മഴയും പുഴയും പ്രകൃതിയും മാഞ്ഞുപോകുന്ന പച്ചപ്പും മൺമറയുന്ന കുന്നുകളുമെല്ലാം നിറങ്ങളിൽ നിറച്ചുവെച്ച്, നാടിെൻറ പരിച്ഛേദമൊരുക്കി ഒരു ചിത്രപ്രദർശനം.
ചെങ്ങന്നൂര്‍ സ്വദേശി ഹരി എന്ന യുവ ചിത്രകാരൻ പ്രവാസ ജീവിതത്തിലെ ഇടവേളകളില്‍ നാടിെൻറ ഓർമയില്‍ പറിച്ചുനട്ടതാണിതിലെ ചിത്രങ്ങൾ. കുവൈത്ത് അബ്ബാസിയയിലെ അബ്ബാസിയ പോപ്പിൻസ് ഹാളിൽ ഒരുക്കിയ പ്രദർശനം ആസ്വാദകർക്ക് പുതുമ പകരുന്നതായി. യുെനെറ്റഡ് ഇന്ത്യൻ സ്കൂൾ മാനേജർ അഡ്വ. ജോൺ തോമസ് ഉദ്ഘാടനം ചെയ്തു.
വിവിധ മീഡിയത്തിലുള്ള 75ഓളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. വർധിച്ചുവരുന്ന വന നശീകരണം, സമൂഹത്തില്‍ നടക്കുന്ന അനീതിക്കെതിരെ പ്രതികരിക്കാതെ നിസ്സംഗതരായ വ്യക്തികള്‍, സൗന്ദര്യം ശാപമാകുമ്പോള്‍ തുടങ്ങി നിരവധി കാഴ്ചകളാണ് ചിത്രകാരന് ഭാവനയിലൂടെ ചർച്ചയാക്കുന്നത്. ജീവിതക്കാഴ്ചകളുടെ വെളിച്ചം നിറയുന്ന ചിത്രപ്രദര്‍ശനത്തിന് നിരവധിയാളുകളെത്തി. ഗ്രാമീണ ജീവിതത്തിെൻറ നേർക്കാഴ്ചകള്‍ ഉള്‍ക്കൊള്ളുന്ന യാഥാർഥ്യങ്ങളാണ് കലാസൃഷ്ടികളില്‍ അധികവും. ഓയില്‍ പെയിൻറിങ്, മ്യൂറല്‍ പെയിൻറിങ് തുടങ്ങിയവയില്‍ സൃഷ്ടിച്ച ജീവന് തുടിക്കുന്ന ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് മിഴിവേകി. 16 സ്ക്വയര്‍ ഫീറ്റില്‍ രാമായണത്തെ അടിസ്ഥാനമാക്കിയ മ്യൂറല്‍ പെയിൻറിങ് ഏറെ വ്യത്യസ്തത പുലര്‍ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.