കുവൈത്ത് സിറ്റി: അനധികൃതമായി സര്‍ക്കാര്‍ സ്വത്ത് കൈയേറിയ 194 നിർമാണങ്ങള്‍ നീക്കം ചെ യ്തു. ഹവല്ലിയുടെ വിവിധ ഭാഗങ്ങളില്‍ മുനിസിപ്പാലിറ്റി അധികൃതര്‍ നടത്തിയ അടിയന്തര പ രിശോധനയിലാണ് സ്വത്തുക്കള്‍ കണ്ടെത്തിയത്. റോഡ് പരിസരങ്ങളില്‍നിന്നും മൈതാനങ്ങളില്നിന്നുമായി 127 പരസ്യബോര്‍ഡുകള്‍ കണ്ടെത്തി നീക്കം ചെയ്തിട്ടുണ്ടെന്നും നാലു റിയല്‍ എസ്റ്റേറ്റ് ഭൂമിയുമായി ബന്ധപ്പെട്ടവർക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അന്വേഷണത്തിന് നേതൃത്വം നല്കിയ മുനിസിപ്പൽ എമർജൻസി ടീം മേധാവി അഹ്മദ് റമദാന് പറഞ്ഞു.
ലൈസൻസ് കാലാവധി കഴിഞ്ഞത്, ലൈസൻസ് പ്രദർശിപ്പിക്കാതിരിക്കൽ, റോഡിലേക്ക് അനധികൃതമായി കയറ്റിക്കെട്ടൽ തുടങ്ങിയവയും പിടികൂടി. കൈയേറ്റവുമായി ബന്ധപ്പെട്ട പരാതികൾ 139 എന്ന ഹോട്ട്ലൈൻ നമ്പറിലോ മുനിസിപ്പാലിറ്റി വെബ്സൈറ്റ് വഴിയോ അറിയിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചും ലൈസൻസുകൾ എല്ലാം സ്വന്തമാക്കിയും മാത്രമേ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ പാടുള്ളൂവെന്നും അല്ലാത്തപക്ഷം പൊതുമുതൽ കൈയേറി പ്രവർത്തിക്കുന്നതായി കണക്കാക്കി നടപടിയെടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.