കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കുവൈത്ത് പാർലമ െൻറ് പ്രത്യേക യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി.
രഹസ്യ സ്വഭാവത്തിലായിരുന്നു ചർച് ച. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷാവസ്ഥ യുദ്ധത്തിലേക്ക് നീങ്ങുകയാണെങ്കിൽ സ്വീകരിക്കേണ്ട മുൻകരുതൽ സംബന്ധിച്ച് പ്രത്യേക ചർച്ച നടത്തണമെന്ന എം.പിമാരുടെ ആവശ്യം അംഗീകരിച്ചാണ് യോഗം ചേർന്നത്.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പാർലമെൻറ് അംഗങ്ങളുടെ ആശങ്ക സർക്കാർ ഉൾക്കൊള്ളുന്നുവെന്നും അതുകൊണ്ടാണ് രഹസ്യ സ്വഭാവത്തിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചതെന്നും സ്പീക്കർ മർസൂഖ് അൽ ഗാനിം പറഞ്ഞു. നീതിന്യായ മന്ത്രി ഫഹദ് അൽ അഫാസി നേതൃത്വം നൽകി. രഹസ്യ സ്വഭാവമായതിനാൽ ചർച്ചയുടെ ഉള്ളടക്കം കുവൈത്ത് വാർത്ത ഏജൻസിയുടെ റിപ്പോർട്ടിൽ വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.