കുവൈത്ത് സിറ്റി: വിള നശിപ്പിക്കുന്ന വെട്ടുകിളികൾ കൂട്ടമായി എത്തിയതോടെ കർഷകർ പ്ര യാസത്തിൽ. വാർത്താവിനിയമ മന്ത്രി മുഹമ്മദ് അൽ ജബ്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവ സം അവലോകന യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. മന്ത്രി വഫ്രയിലെ ഫാമുകൾ സന്ദർശിച്ചു. കു വൈത്ത് ഫാർമേഴ്സ് യൂനിയൻ ഭാരവാഹികളും അദ്ദേഹത്തെ അനുഗമിച്ചു.
ഇൗ വർഷം വെട്ടുകിളികളുടെ ആക്രമണമുണ്ടാവുമെന്ന് നേരേത്ത കാലാവസ്ഥ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ലക്ഷക്കണക്കിന് വെട്ടുകിളികളെ തടയൽ എളുപ്പമല്ല. രാസപ്രയോഗത്തിലൂടെ വ്യാപനം തടയാൻ ശ്രമിക്കുന്നു. വിളക്ക് സംരക്ഷണ കവചമൊരുക്കി പരമാവധി നാശം കുറക്കാൻ കർഷകർ ശ്രമിക്കുന്നുണ്ട്. ഇത്തവണ വലിയ തോതിൽ നാശം വിതക്കുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥ പ്രവചകനായ ആദിൽ സഅ്ദൂൻ പറഞ്ഞു. രാസപ്രതിരോധ മരുന്നുകൾ തളിക്കുന്നത് വഴി വെട്ടുകളികളെ കൊല്ലാനോ തുരത്താനോ കഴിയും.
ആളുകൾക്ക് ദോഷമില്ലാത്തതാണ് ഇൗ മരുന്നുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ഡിസംബറിൽ സൗദിയിലെ ഹഫ്ർ അൽ ബാതിൻ പ്രദേശത്ത് കൂട്ടനാശം വിതച്ചിരുന്നു. അവിടെനിന്നാണ് ഇവ കുവൈത്തിൽ എത്തിയത്. യു.എ.ഇയിലും കഴിഞ്ഞ വർഷം വെട്ടുകിളി കൃഷിനാശം വരുത്തി. 1961-62 കാലയളവിലാണ് കുവൈത്തിലെ കൃഷിഭൂമി വെട്ടുകിളിയുടെ ആക്രമണം നേരിട്ടത്. 1890, 1929, 1930 വർഷങ്ങളിലും വ്യാപകമായി വെട്ടുകിളികൾ കൃഷിനാശം വരുത്തി. സമാനമായ ഭീഷണിയാണ് ഇൗ വർഷം നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.