കുവൈത്ത് സിറ്റി: സർക്കാർ മേഖലയിലെ സ്വദേശിവത്കരണ നടപടികൾ ത്വരിതപ്പെടുത്തുന്നതിെൻറ ഭാഗമായി ഈ വർഷം വിവിധ വകുപ്പുകളിൽനിന്നായി 2500 വിദേശ ജീവനക്കാരെ ഒഴിവാക്കാൻ പദ്ധതി. അൽറായ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ പാർലമെൻറിലെ തദ്ദേശീയ തൊഴിൽ വിഭവ-വികസന സമിതി മേധാവി മുഹമ്മദ് അൽ ഹുവൈലയാണ് ഇക്കാര്യം സൂചിപ്പിച്ചത്. കഴിഞ്ഞദിവസം ചേർന്ന സമിതി യോഗത്തിൽ സാമ്പത്തികകാര്യ മന്ത്രി മർയം അൽ അഖീൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
വിദേശികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കുന്നത് ശരിയായ ദിശയിൽ മുന്നോട്ടുപോവുകയാണ്. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞവർഷം 3100 വിദേശികളെയാണ് പൊതുമേഖലയിൽനിന്ന് പിരിച്ചുവിട്ടത്. 150 സ്വദേശി എൻജിനീയർമാർക്ക് ഉടൻ നിയമനം നൽകാൻ എണ്ണ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഹമ്മദ് അൽ ഹുവൈല കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.