കുവൈത്ത് സിറ്റി: സഹകരണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട എട്ട് ധാരണപത്രങ്ങളിൽ കുവൈത്തും ബഹ്റൈനും ഒപ്പുവെച്ചു. മനാമയിൽ നടന്ന ബഹ്റൈൻ-കുവൈത്ത് സംയുക്ത സമിതിയുടെ പത്താമത് യോഗ നടപടികൾക്കിടെയാണ് ഇരുവിഭാഗവും ധാരണയിലെത്തിയത്. കസ്റ്റംസ് നിരീക്ഷണം, വിവര സാങ്കേതിക വിദ്യകളുടെ കൈമാറ്റം, പരിസ്ഥിതി സംരക്ഷണം, കലാ-സാംസ്കാരികം, കാർഷിക-സമുദ്രോൽപന്നം, വാണിജ്യ, വ്യവസായം തുടങ്ങിയ മേഖലകളിൽ സഹകരണം കൂടുതൽ ഉറപ്പുവരുത്തുന്നതാണ് കരാറുകൾ.
കുവൈത്തിനുവേണ്ടി വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് അൽ ഖാലിദും ബഹ്റൈനെ പ്രതിനിധാനംചെയ്ത് വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് ആൽ ഖലീഫയുമാണ് ധാരണ പത്രങ്ങളിൽ ഒപ്പുവെച്ചത്. ബഹ്റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ഉൾപ്പെടെ പ്രമുഖരുമായി കുവൈത്ത് വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.