കുവൈത്ത് സിറ്റി: ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ് മദ് അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി. 2022ലെ ഖത്തർ ലോകകപ്പിലെ ഏതാനും മത്സരങ്ങൾ കുവൈ ത്തിൽ നടത്താനുള്ള താൽപര്യം ഫിഫ പ്രസിഡൻറ് അമീറുമായി പങ്കുവെച്ചതായാണ് സൂചന.
അമ ീറിന് പുറമെ പാർലമെൻറ് സ്പീക്കർ മർസൂഖ് അൽഗാനിം, കുവൈത്ത് സ്പോർട്സ് ഫെഡറേഷൻ നേതൃത ്വം എന്നിവരുമായും ഫിഫ പ്രസിഡൻറ് ചർച്ച നടത്തിയതായി കുവൈത്ത് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
അടുത്ത ലോകകപ്പ് മുതൽ ടീമുകളുടെ എണ്ണം വർധിപ്പിക്കാനുള്ള നീക്കത്തിലാണ് ഫിഫ. 2022 നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ഖത്തർ ലോകകപ്പ് നിശ്ചയിച്ചിട്ടുള്ളത്. 32 ടീമുകൾ പെങ്കടുക്കുേമ്പാൾ 28 ദിവസങ്ങളിലായി 64 മത്സരങ്ങളാണ് ഉണ്ടാവുക. എട്ട് സ്റ്റേഡിയങ്ങളാണ് ഇതിനായി ഖത്തർ സജ്ജീകരിക്കുന്നത്. ടീമുകളുടെ എണ്ണം 48 ആയി ഉയർത്തുേമ്പാൾ കളികൾ 80 ആയി ഉയരുകയും 12 സ്റ്റേഡിയങ്ങൾ വേണ്ടിവരുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ലോകകപ്പിലെ ഏതാനും മത്സരങ്ങൾ കുവൈത്തിലും ഒമാനിലും നടത്തുന്ന കാര്യം പരിഗണിക്കുന്നത്.
ജൂണിൽ പാരിസിൽ ചേരുന്ന ഫിഫ നിർവാഹക യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കും. അതേസമയം, സൗകര്യങ്ങളുടെ അഭാവം മൂലം ലോകകപ്പ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ പ്രയാസമുണ്ടെന്ന് ഒമാൻ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ലോകകപ്പ് മത്സരങ്ങൾ നടത്താൻ ചുരുങ്ങിയത് 40,000 ആളെ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയം വേണമെന്നാണ് ഫിഫയുടെ നിബന്ധന. ഒമാനിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിന് നിലവിൽ 34,000 ആളെ ഉൾക്കൊള്ളാൻ മാത്രമാണ് ശേഷിയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.