കുവൈത്ത് സിറ്റി: ഭരതനാട്യം പഠിക്കാൻ ‘സമ്പൂർണം’ എന്ന പേരിൽ വെബ് റഫറന്‍സ് ഗൈഡ് പുറത്തിറക്കുമെന്ന് നൃത്താധ്യാപികയും കോറിേയാഗ്രഫറുമായ വിനിത പ്രതീഷ് കുവൈത്തിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സൃഷ്ടി പ്രൊഡക്ഷന്‍സിെൻറ ബാനറില്‍ ‘വിനിത സൃഷ്ടി’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് സൗജന്യമായി പാഠങ്ങൾ പകർന്നുനൽകുക. ആദ്യ എപ്പിസോഡ് പുറത്തിറക്കി. ഭരതനാട്യത്തിലെ 70ഒാളം അടവുകള്‍ മികച്ച വിഡിയോഗ്രഫിയിലൂടെയും ശബ്ദവിന്യാസത്തിലൂടെയും ചിട്ടയായും ക്രമാനുഗതമായും അടവുകൾ അഭ്യസിപ്പിക്കും.
ശിഷ്യരായ കാവ്യ വൈദ്യനാഥന്, ധീര രാകേഷ്, അഞ്ജലി നായര്‍, അനന്തിക ദിലീപ് തുടങ്ങിയവരെ പങ്കാളികളാക്കിയാണ് ക്ലാസുകൾ. ഇൻറർനെറ്റിൽ നൃത്തപാഠങ്ങൾ ഏറെയുണ്ടെങ്കിലും ചിട്ടയായും ക്രമാനുഗതമായും കോഴ്സ് സീരീസ് എന്ന നിലയിൽ ഇല്ലാതെ ചിതറിക്കിടക്കുകയാണ്. ഗുരുവിെൻറ കീഴില്‍തന്നെയാണ് നൃത്തകലകള്‍ അഭ്യസിക്കേണ്ടതെങ്കിലും ജീവിത സാഹചര്യങ്ങളാല്‍ നൃത്തപഠനം പാതിവഴിയില്‍ നിന്നുപോയവര്‍ക്ക് ഇതൊരു പ്രചോദനവും വഴികാട്ടിയുമാകും. പ്രതിഫലേച്ഛ കൂടാതെ നൃത്തകലയോടുള്ള അഭിനിവേശം ഒന്നുകൊണ്ട് മാത്രമാണ് ഇതിന് തുനിയുന്നതെന്നും അവർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 965 99851707 എന്ന നമ്പറിലും Vinithasrishti എന്ന ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം െഎഡികളിലും ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.