കുവൈത്ത് സിറ്റി: സ്വകാര്യ സ്കൂളുകളിലെ ഫീസ് വർധനക്കെതിരെ ഒരുവിഭാഗം രക്ഷിതാക്കൾ ഇന്ന് സമരത്തിനിറങ്ങും. ജഹ്റ ഭാഗത്തെ സ്വദേശി രക്ഷിതാക്കളാണ് തിങ്കളാഴ്ച രാവിലെ മേഖലയിലെ സ്കൂളുകൾക്കു മുന്നിൽ സമരം നടത്തുമെന്ന് മാധ്യമപ്രവർത്തകരെ അറിയിച്ചത്. നടപ്പ് അധ്യയന വർഷത്തിലും രാജ്യത്തെ സ്വകാര്യ സ്കൂളുകളിൽ വിദ്യാർഥികളുടെ ട്യൂഷൻ ഫീസ് വർധിപ്പിക്കുന്നതിന് സർക്കാർ വിലക്കുണ്ട്. എന്നാൽ, ഇത് അവഗണിച്ച് ചില സ്കൂളുകൾ ഫീസ് വർധിപ്പിക്കുന്നുവെന്നാണ് രക്ഷിതാക്കളുടെ പരാതി.
അതിനിടെ, ചില ഇന്ത്യൻ സ്കൂളുകളിൽ പുസ്തകങ്ങളുടെയും യൂനിഫോമിെൻറയും പേരിൽ സാമ്പത്തിക ചൂഷണം നടത്തുന്നതായും പരാതി ഉയർന്നിട്ടുണ്ട്. വിഷയത്തിൽ അബ്ബാസിയയിലെ ഒരു സ്കൂളിൽ കഴിഞ്ഞയാഴ്ച രക്ഷിതാക്കൾ സംഘടിച്ചെത്തി ബഹളമുണ്ടാക്കിയിരുന്നു. അഞ്ചുമുതൽ എട്ടുവരെ ക്ലാസുകളിലെ കുട്ടികളുടെ പുസ്തകത്തിന് 50 മുതൽ 75 ദീനാർ വരെ ഇൗടാക്കുന്നു. 16 ദീനാർ ആണ് പുതിയ യൂനിഫോമിന് ഇൗടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.