കുവൈത്ത് സിറ്റി: പെട്രോളിയം മേഖലയിൽ നിയമനം ആവശ്യപ്പെട്ട് എൻജിനീയറിങ് ബിരുദധാ രികളായ സ്വദേശികളുടെ സമരം. ഞായറാഴ്ചയാണ് കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനി ആസ് ഥാന കെട്ടിടത്തിന് മുന്നിൽ പ്ലക്കാർഡുമായി ഒരു വിഭാഗം എൻജിനീയർമാർ സംഘടിച്ചത്. സ മാനമായ സമരം ഇറാദ സ്ക്വയറിൽ ഇവർ നേരത്തേ നടത്തിയിരുന്നു. ഇപ്പോൾ അവസരമില്ലെന്ന് പറഞ്ഞ് അധികൃതർ ഇവരുടെ ആവശ്യം നിരസിച്ചു. ഇതിൽ പ്രതിഷേധം അറിയിക്കാനാണ് വീണ്ടും സമരം നടത്തിയത്. അതിനിടെ, എൻജിനീയർമാരുടെ സമരത്തിന് പിന്തുണയുമായി പാർലമെൻറ് അംഗം അബ്ദുല്ല അൽ കന്ദരി രംഗത്തുവന്നു.
പെട്രോളിയം മേഖലയിൽ കുവൈത്തിവത്കരണം മതിയായ രീതിയിൽ നടക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്വദേശി ബിരുദധാരികൾ ജോലി ലഭിക്കാതെ പ്രയാസപ്പെടുന്ന സാഹചര്യം അംഗീകരിക്കാനാവില്ലെന്നും സർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും അബ്ദുല്ല കന്ദരി ആവശ്യപ്പെട്ടു. ഇൻറർവ്യൂവിനും നിയമനത്തിനും കടുത്ത നിബന്ധനകൾ ഏർപ്പെടുത്തിയത് കാരണം പെട്രോകെമിക്കൽ എൻജിനീയറിങ് ബിരുദധാരികളായ സ്വദേശികൾ പിന്തള്ളപ്പെടുകയാണ്.
തന്ത്രപ്രധാന മേഖലയായതിനാൽ ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സ്വദേശി ബിരുദധാരികൾ ജോലിയില്ലാതെ ഇരിക്കുമ്പോൾതന്നെ വിദേശികൾ നിയമിക്കപ്പെടുന്ന സാഹചര്യത്തിനെതിരെ കഴിഞ്ഞദിവസം പാർലമെൻറ് അംഗം ഉമർ അൽ തബ്തബാഇയും രംഗത്തെത്തിയിരുന്നു. നിബന്ധനകൾ ലഘൂകരിച്ച് സ്വദേശികൾക്ക് അവസരമൊരുക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.