കുവൈത്ത് സിറ്റി: സർക്കാർ സഹായം കൈപ്പറ്റുന്ന സ്വകാര്യ മേഖലയിലെ ചെറുകിട സംരംഭങ്ങളു ടെ വിവരങ്ങൾ നൽകണമെന്ന് സെൻട്രൽ ബാങ്ക് തദ്ദേശീയ ബാങ്കുകൾക്ക് നിർദേശം നൽകി. ഒാ രോ മൂന്നുമാസം കൂടുേമ്പാഴും ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകണം. ഡിസംബർ 31 വരെയും മാർച്ച് 31 വരെയുമുള്ള ത്രൈമാസങ്ങളിലെ റിപ്പോർട്ട് ജൂൺ 30നകം നൽകണം. ഇവയുടെ പ്രവർത്തനങ്ങൾ, വലുപ്പം, വായ്പ സംബന്ധിച്ച വിവരങ്ങൾ, സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ നൽകണം. വായ്പ തുകക്ക് അനുസൃതമായ സൗകര്യങ്ങൾ സ്ഥാപനത്തിലുണ്ടാവണം. സ്ഥിരമായി സഹായം കൈപ്പറ്റുന്നുണ്ടോ എന്നതും വ്യക്തമാക്കണം. സ്വകാര്യ മേഖലയിൽ സംരംഭങ്ങൾ തുടങ്ങുന്ന സ്വദേശികൾക്ക് സർക്കാർ പ്രോത്സാഹനവും സഹായവും നൽകിവരുന്നു.
നാഷനൽ ഫണ്ട് ഫോർ സ്േമാൾ ആൻഡ് മീഡിയം ബിസിനസ് ഡെവലപ്മെൻറിന് കീഴിലാണ് സഹായധനം നൽകിവരുന്നത്. ചെറുകിട ഇടത്തരം സംരംഭങ്ങൾ ആരംഭിക്കാൻ സഹായം നൽകുന്ന പദ്ധതിയിലേക്ക് ആയിരക്കണക്കിന് അപേക്ഷകളാണ് ലഭിക്കുന്നത്. എല്ലാവരും സർക്കാർ ജോലിയോട് ആഭിമുഖ്യം കാണിക്കുകയും സ്വകാര്യമേഖലയോട് വിമുഖത കാണിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കാർ സ്വകാര്യ മേഖലയിൽ ജോലിചെയ്യാൻ തയാറാവുന്നവർക്ക് സഹായ പദ്ധതികൾ പ്രഖ്യാപിച്ചത്. ഇത് ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് അറിയാനും ചെറുകിട സ്ഥാപനങ്ങൾ സംബന്ധിച്ച ഡാറ്റാബേസ് തയാറാക്കാനുമാണ് വിവരങ്ങൾ തേടുന്നത്. തൊഴിൽ നിയമങ്ങളിലും ഇത്തരം സ്ഥാപനങ്ങൾക്ക് ഇളവ് നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.