കുവൈത്ത് സിറ്റി: ജനങ്ങൾ സന്തോഷത്തോടെ ജീവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ കുവൈത് ത് ഇൗ വർഷം ആറുപടി താഴേക്ക് പോയി. െഎക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന നെറ്റ്വർ ക്ക് പുറത്തുവിട്ട റിപ്പോർട്ടിൽ കുവൈത്തിെൻറ സ്ഥാനം 51ാമതാണ്. കഴിഞ്ഞ വർഷം 45 ആയിരുന്നു. മറ്റു ജി.സി.സി രാജ്യങ്ങൾ കുവൈത്തിനേക്കാൾ മുന്നിലാണ്. 21ാമതുള്ള യു.എ.ഇയാണ് ജി.സി.സിയിൽ മുന്നിൽ. സൗദി 23ാമതും ഖത്തർ 29ാമതും ബഹ്റൈൻ 37ാമതുമാണ്. ഒമാൻ പട്ടികയുടെ ഭാഗമായില്ല. കഴിഞ്ഞവർഷം 133ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ 140ലേക്ക് പിന്നാക്കം പോയി. ലോകത്തിലെ മുൻനിര സാമ്പത്തിക ശക്തികളൊന്നും സന്തോഷത്തിെൻറ കാര്യത്തിൽ ആദ്യ പത്തുസ്ഥാനങ്ങളിൽ വന്നില്ല. 15ാമതുള്ള യു.കെ ആണ് വൻകിട രാജ്യങ്ങളിൽ മുന്നിലുള്ളത്. ജർമനി 15ൽനിന്ന് 17ലേക്കും അമേരിക്ക 18ൽനിന്ന് 19ലേക്കും താഴ്ന്നു.
ജപ്പാൻ (58), റഷ്യ (68) ചൈന (93) എന്നിങ്ങനെയാണ് മറ്റു പ്രധാന സാമ്പത്തിക ശക്തികളുടെ ഹാപ്പി ഇൻഡക്സ് റാങ്കിങ്. ഫിൻലാൻഡ്, ഡെൻമാർക്ക്, നോർവേ, െഎസ്ലൻഡ്, നെതർലൻഡ്, സ്വിറ്റ്സർലൻഡ്, സ്വീഡൻ, ന്യൂസിലൻഡ്, കാനഡ, ആസ്ട്രിയ എന്നിവയാണ് യഥാക്രമം ആദ്യ പത്തുസ്ഥാനങ്ങളിൽ. സ്കാൻഡിനേവിയൻ രാജ്യങ്ങളിലാണ് പൊതുവെ ജനങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നതെന്നാണ് പട്ടിക സൂചിപ്പിക്കുന്നത്. കാനഡ മാത്രമാണ് അമേരിക്കൻ ഭൂഖണ്ഡത്തിൽനിന്നുള്ള ഏക രാജ്യം. ആസ്ട്രേലിയയെ 11ാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഒാസ്ട്രിയ ആദ്യ പത്തിൽ ഇടംപിടിച്ചത്. ജനങ്ങളുടെ ആളോഹരി വരുമാനം, സാമൂഹിക പരിചരണം, ശരാശരി ആയുസ്സ്, സാമൂഹിക സ്വാതന്ത്ര്യം, കുറ്റകൃത്യങ്ങളുടെ കുറവ് തുടങ്ങിയ കാര്യങ്ങളാണ് റിപ്പോർട്ടിൽ പരിഗണിക്കപ്പെട്ടത്. സൗത്ത് സുഡാനാണ് 156 രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും അവസാനമുള്ളത്. സെൻട്രൽ ആഫ്രിക്ക (155), അഫ്ഗാനിസ്താൻ (154), താൻസനിയ (153), റുവാണ്ട (152) എന്നിവയാണ് പിറകിലുള്ള മറ്റു രാജ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.