കുവൈത്ത് സിറ്റി: വാടക ആനുകൂല്യം തുടർന്നും നൽകണമെന്നതുൾെപ്പടെ വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി വഫ്റയിലെ സ്വദേശി താമസക്കാർ സമരം നടത്തി. പാർപ്പിടകാര്യ ആസ്ഥാനത്ത് നടത്തിയ സമരത്തിൽ നിരവധിപേർ പങ്കെടുത്തു. മേഖലയിലെ അടിസ്ഥാന സേവന സൗകര്യങ്ങൾ പൂർത്തിയാക്കുന്നതുവരെ ബാങ്കിൽ നിശ്ചിത തുക അടക്കണമെന്ന നിബന്ധന നിർത്തിവെക്കുക, പ്രദേശത്തെ സ്കൂൾ കെട്ടിടങ്ങളുടെ നിർമാണം ഉടൻ പൂർത്തീകരിക്കുക, ആൾപ്പാർപ്പില്ലാതെ കിടക്കുന്ന പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കുക, കേടുവന്ന റോഡുകൾ നവീകരിക്കുക, ഹലോജൻ ബൾബുകൾകൊണ്ട് പ്രദേശത്തെ വെളിച്ച സംവിധാനം കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ടുവെച്ചത്. വിദൂര സ്ഥലത്തെ താമസക്കാരെന്ന നിലയിൽ എല്ലാ അടിസ്ഥാന ആവശ്യങ്ങളും വഫ്റ പാർപ്പിട മേഖലയിൽ ലഭ്യമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.