കുവൈത്ത് സിറ്റി: ഈമാസം 16ന് ശനിയാഴ്ച കുവൈത്തിൽ രാവിെൻറയും പകലിെൻറയും ദൈർഘ്യം തുല്യം. 12 മണിക്കൂർ പകലും അത്രതന്നെ സമയം രാത്രിയും നീളുന്ന പ്രതിഭാസത്തിനാണ് അന്ന് സാക്ഷ്യംവഹിക്കുക. പ്രമുഖ ഗോളശാസ്ത്രജ്ഞനും കാലാവസ്ഥ പ്രവചകനുമായ ഖാലിദ് അൽ ജംആൻ ആണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച രാവിലെ 5.57ന് സൂര്യോദയം സംഭവിക്കുമ്പോൾ വൈകീട്ട് 5.57 തന്നെയാണ് സൂര്യാസ്തമയവും നടക്കുക. മാർച്ചിൽ വസന്തം മിതമായ ഘട്ടത്തിലെത്തുമ്പോഴും സെപ്റ്റംബറിൽ വേനൽ മിതാവസ്ഥയിലെത്തുമ്പോഴും രാജ്യത്ത് വർഷത്തിൽ രണ്ടുതവണ ഈ പ്രതിഭാസം ആവർത്തിക്കാറുണ്ട്. മാർച്ചിലെ പ്രതിഭാസം തണുപ്പിന് വിട നൽകുന്നതിെൻറയും സെപ്റ്റംബറിലേത് ചൂടിന് വിട നൽകുന്നതിെൻറയും സൂചനയാണെന്ന് ഖാലിദ് അൽ ജംആൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.