കുവൈത്ത് സിറ്റി: സൗഹാര്‍ദവും സമാധാനാന്തരീക്ഷവും തകര്‍ക്കാന്‍ തല്പരകക്ഷികള് ബോധപൂര്‍വമായ ശ്രമങ്ങള്‍ നടത്തുന്ന സാഹചര്യത്തില്‍ കേരള ഇസ്ലാമിക് ഗ്രൂപ്പ് സംഘടിപ്പിച്ച കാമ്പയിെൻറ ഭാഗമായുള്ള പൊതുസമ്മേളനം വെള്ളിയാഴ്ച നടക്കും. വൈകീട്ട് ആറിന് അബ്ബാസിയ ഇൻറഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ നടക്കുന്ന പരിപാടിയിൽ സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ, മാധ്യമം-മീഡിയ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്, ടി.പി. മുഹമ്മദ് ശമീം പാപ്പിനിശ്ശേരി തുടങ്ങിയവർ പങ്കെടുക്കും. സ്ത്രീകള്‍ക്ക് പ്രേത്യക സൗകര്യം ഉണ്ടാവും. ഫോൺ: 6000 8149. ‘സൗഹൃദം പൂക്കുന്ന സമൂഹം’ എന്ന തലക്കെട്ടില്‍ ഫെബ്രുവരി 20 മുതലാണ് കാമ്പയിൻ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.