കുവൈത്ത് സിറ്റി: രാജ്യത്തെ ജനസംഖ്യയിൽ 10 ശതമാനവും കേൾവി കുറവുള്ളവരെന്ന് റിപ്പോർട്ട്. അഞ്ചു ശതമാനത്തിന് കടുത്തരീതിയിലും ബാക്കിയുള്ളവർക്ക് നേരിയതരത്തിലുമാണ് രോഗം. ശൈഖ് സാലിം അൽ അലി ഇ.എൻ.ടി സെൻററിലെ ചെവി വിഭാഗം മേധാവി ഡോ. തമീം അൽ അലിയാണ് ഇക്കാര്യം അറിയിച്ചത്. ലോക കേൾവിദിനാചരണ ഭാഗമായി അവന്യൂസ് മാളിൽ പ്രത്യേക ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. ഭാവിയിൽ കേൾവി ക്കുറവ് ഉണ്ടാവാതിരിക്കാനുള്ള മുൻകരുതൽ നിർദേശങ്ങൾ ജനങ്ങൾക്ക് എത്തിക്കുകയാണ് ലക്ഷ്യം. വിവിധ ഗവർണറേറ്റുകളിൽനിന്നായി പ്രതിവർഷം 30,000 പേർ സെൻററിൽ ചികിത്സക്കായി എത്തുന്നുണ്ടെന്ന് ഡോക്ടർ പറഞ്ഞു. പ്രസവിച്ച് ഒരുമാസം മാത്രം പ്രായമായ കുട്ടികൾ മുതൽ വൃദ്ധന്മാർവരെ ഈ രോഗത്തിന് ചികിത്സ തേടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.