കുവൈത്ത് സിറ്റി: പൊതുമരാമത്ത് മന്ത്രാലയത്തിന് കീഴിലെ സർക്കാർ പദ്ധതികൾ ഏറ്റെടുത് ത് നടത്തുന്ന കരാർ കമ്പനികൾ വീഴ്ചവരുത്തിയതായി കണ്ടെത്തിയാൽ ശക്തമായ നിയമനടപടികൾ കൈക്കൊള്ളുമെന്ന് മുന്നറിയിപ്പ്. പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹിെൻറ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം കൂടിയ പ്രതിവാര മന്ത്രിസഭയാണ് ഇക്കാര്യത്തിൽ തീരുമാനം കടുപ്പിച്ചത്. രാജ്യത്തിെൻറ പൊതുമുതൽ നശിക്കാൻ ഇടയാവുന്ന തരത്തിൽ പദ്ധതി നിർമാണത്തിൽ ഗുണമേന്മയില്ലാത്ത സാമഗ്രികൾ ഉപയോഗിക്കൽ, പദ്ധതി ഏൽപിക്കുന്നതിൽ കാലതാമസം വരുത്തൽ തുടങ്ങിയ വീഴ്ചകൾ കണ്ടെത്തിയാലാണ് നടപടികൾ നേരിടേണ്ടിവരുക. മന്ത്രിസഭ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.