കുവൈത്ത് സിറ്റി: ജീവനക്കാർ ആരുമില്ലാതെ ആശുപത്രി തുറന്നുവെച്ചതുമായി ബന്ധപ്പെട്ട് കുവൈത്ത് ആരോഗ്യ മേഖലയിൽ പുതിയ വിവാദം. സ്വദേശി വിഡിയോ ക്ലിപ്പ് സഹിതം പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയതോടെയാണ് സംഭവം ചർച്ചയായത്. സ്റ്റാമ്പ് വെൻഡിങ് മെഷീനും ലൈറ്റുകളും എല്ലാം പ്രവർത്തിക്കുന്നുണ്ടായിരുന്നിട്ടും കൈകാര്യം ചെയ്യാൻ ജീവനക്കാർ ഒരാൾ പോലുമില്ലാതിരുന്നതാണ് വിവാദമായത്. അൽ ദാർ പോളി ക്ലിനിക്കിലാണ് സംഭവം. ആർക്കും മരുന്നുകൾ എടുത്തുകൊണ്ടുപോവാൻ കഴിയുംവിധം ഫാർമസിയും തുറന്നുവെച്ചിരുന്നു. തുറന്ന നിലയിലുണ്ടായിരുന്ന ഫയൽ സെക്ഷനിലും ആരുമുണ്ടായിരുന്നില്ല. അഹ്മദി ഹെൽത് ഡിസ്ട്രിക്ട് മേധാവി ഡോ. അബ്ദുല്ലത്തീഫ് അൽ സഹ്ലി ഇൗ സമയത്ത് ഡ്യൂട്ടിയിലുണ്ടാവേണ്ട ജീവനക്കാരെ വിളിപ്പിച്ച് വിശദീകരണം തേടി. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ ജീവനക്കാർക്കെതിരെ നടപടിയുണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.