കുവൈത്ത് സിറ്റി: സ്വകാര്യമേഖലയിൽ കൂടുതൽ കുവൈത്തികൾക്ക് അവസരം നൽകുന്നതിെൻറ ഭാഗ മായി, ഒഴിവുവരുന്ന എൻജിനീയറിങ് തസ്തികകളിൽ കുവൈത്തി എൻജിനീയർമാരെ നിയമിക്കാൻ കരാർ കമ്പനികൾക്ക് നിർദേശം. പൊതുമരാമത്ത് മന്ത്രാലയവുമായി ബന്ധപ്പെട്ട ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എൻജിനീറിങ് ബിരുദം കരസ്ഥമാക്കിയശേഷം സിവിൽ സർവിസ് കമീഷനിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്ന നിരവധി കുവൈത്തികളുണ്ടെന്നാണ് കണക്ക്. തൊഴിലന്വേഷകരായ എൻജിനീയർമാരുടെ എണ്ണം നോക്കിയാൽ സർക്കാർ മേഖലയിൽ ഇവരെ ഉൾക്കൊള്ളാൻ സാധ്യമല്ല. കുവൈത്ത് യൂനിവേഴ്സിറ്റിയിൽനിന്നും മറ്റും പഠിച്ചിറങ്ങുന്ന ഉദ്യോഗാർഥികളെ കൂടി പരിഗണിക്കുകയാണെങ്കിൽ സ്വകാര്യ കരാർ കമ്പനികൾകൂടി സഹകരിച്ചാലേ ഈ വിഭാഗത്തിന് ജോലി ഉറപ്പാക്കാനാവൂ. ഈ സാഹചര്യത്തിലാണ് കുവൈത്തി എൻജിനീയർമാരെ നിയമിക്കാൻ കോൺട്രാക്ടർമാർക്ക് ശക്തമായ നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.