കുവൈത്ത് സിറ്റി: ലോക കേരള സഭയുമായി ബന്ധപ്പെട്ട് ഒ.എൻ.സി.പി കുവൈത്ത് സംഘടിപ്പിച് ച ചർച്ച സമ്മേളനത്തിൽ രൂക്ഷ വിമർശനം. പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് പിരിവ് ന ടത്തിയതൊഴിച്ചാൽ പ്രവാസികളുടെ വിവിധ പ്രശ്നങ്ങളിൽ ഫലപ്രദമായി ഇടപെടാൻ ലോക കേരള സഭക്ക് കഴിഞ്ഞില്ലെന്ന് വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് എത്തിയവർ ആരോപിച്ചു. ദുബൈയിൽ നടക്കുന്ന ആദ്യ പശ്ചിമേഷ്യൻ സമ്മേളനത്തിൽ നോർക്ക രജിസ്ട്രേഷൻ ഉള്ള സംഘടന പ്രതിനിധികൾക്കു പോലും ക്ഷണക്കത്ത് നൽകാത്തതിനെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നു. ദുബൈയിലെ സമ്മേളനത്തിൽ ഉന്നയിക്കാൻ വിവിധ പ്രവാസി വിഷയങ്ങൾ നിർദേശങ്ങളായി ലോക കേരള സഭാംഗങ്ങൾക്ക് സമർപ്പിക്കാൻ തീരുമാനിച്ചു. ലോക കേരള സഭാംഗം കൂടിയായ ഒ.എൻ.സി.പി കുവൈത്ത് പ്രസിഡൻറ് ബാബു ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി ജീവ്സ് എരിഞ്ചേരി ചർച്ചകൾ നിയന്ത്രിച്ചു. ഹമീദ് മധൂർ (െഎ.എം.സി.സി), സലീം രാജ് (ഫോക്കസ്), ജേക്കബ് ചണ്ണപേട്ട (ഇൻഡോ അറബ്), അൻവർ സാദത്ത് (വെൽഫെയർ കേരള), ചാൾസ് പി. ജോർജ് (പത്തനംതിട്ട അസോസിയേഷൻ), സുമേഷ് (ടെക്സസ് തിരുവനന്തപുരം), മാക്സ്വെൽ, അലക്സ് മാത്യു (കൊല്ലം ജില്ല പ്രവാസി സമാജം), ഹംസക്കോയ (കേര എറണാകുളം), അരുണൻ (കർമ കാസർകോട്), ബിനിൽ സ്കറിയ (യു.എഫ്.എം എഫ്.ബി), ജേക്കബ് തോമസ് (കെ.എം.ആർ.എം), ഷൈജിത്ത് (കോഴിക്കോട് അസോസിയേഷൻ), ജെറൾ ജോസ് (വേൾഡ് മലയാളി ഓർഗനൈസേഷൻ), ഈപ്പൻ ജോർജ് (ഒ.െഎ.സി.സി), പ്രേംരാജ് (സ്നേഹ നിലാവ്), ഷാജിത (മിസ്സ് യു), മീര അലക്സ് (ആർട്ട്സ് ഓഫ് മൈൻഡ്), ജിജു മേത്തല (ബെൻ റോസ് മീഡിയ) എന്നിവർ സംസാരിച്ചു. ഒ.എൻ.സി.പി ട്രഷറർ രവീന്ദ്രൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.