ഫർവാനിയ: കുവൈത്ത് ദേശീയദിനാഘോഷത്തോടനുബന്ധിച്ച് ഫർവാനിയ ബദർ അൽ സമ മെഡിക്ക ൽ സെൻറർ കല (ആർട്ട്) കുവൈത്തുമായി സഹകരിച്ച് കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. വിവിധ സ്കൂളുകളിൽനിന്നുള്ള 250ലേറെ കുട്ടികൾ പെങ്കടുത്തു. പ്രമുഖ ചിത്രകാരൻ ഷമ്മി ജോൺ വിധികർത്താവായി. അദ്ദേഹം തന്നെ വിജയികൾക്ക് സമ്മാനവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. എൽ.കെ.ജി മുതൽ 12ാം ക്ലാസ് വരെയുള്ള കുട്ടികളെ നാല് വിഭാഗങ്ങളായി തിരിച്ചായിരുന്നു മത്സരം. കെ.ജി ക്ലാസുകളും ഒന്നാം ക്ലാസും ഉൾപ്പെട്ട ഗ്രൂപ് എയിൽ കളറിങ്ങും മറ്റു വിഭാഗങ്ങളിൽ പെയിൻറിങ് മത്സരവുമാണ് നടത്തിയത്. കുട്ടികളുടെ രക്ഷിതാക്കൾക്ക് സൗജന്യമായി പ്രമേഹ, കൊളസ്ട്രോൾ പരിശോധനക്കും സൗകര്യമൊരുക്കി. പ്രവാസി സമൂഹവുമായി ചേർന്നുനിൽക്കാൻ ആഗ്രഹിക്കുന്ന ബദർ അൽസമ ഭാവിയിലും ഇത്തരം പ്രവർത്തനങ്ങൾ നടത്തുമെന്ന് മാർക്കറ്റിങ് മാനേജർ നിധിൻ മേനോൻ പറഞ്ഞു. ഒാപറേഷൻ മാനേജർ അബ്ദുൽ റസാഖ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.