കുവൈത്ത് സിറ്റി: ദേശീയ-വിമോചന ദിനാഘോഷത്തിെൻറ ഭാഗമായി ഏറ്റവും നീളമുള്ള ദേശീയ പതാക പാറിച്ച് ഗിന്നസ് ബുക ്കിൽ ഇടംപിടിക്കാൻ കുവൈത്ത് തയാറെടുപ്പ് ആരംഭിച്ചു. മുബാറക് അൽ കബീർ വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികളും അധ്യാപ കരുമടക്കം 4000 പേരുടെ പങ്കാളിത്തത്തോടെയാണ് ലോകത്തിലെ ഏറ്റവും നീളംകൂടിയ പതാകയുടെ നിർമാണം ആരംഭിച്ചിരിക്കുന്നത്. 2019 മീറ്റർ നീളത്തിൽ പണികഴിപ്പിക്കുന്ന പതാക ഫെബ്രുവരി 10ന് ഞായറാഴ്ച രാവിലെയാണ് വാനിലുയർത്തുക.
വിദ്യാഭ്യാസമന്ത്രി ഡോ. ഹാമിദ് അൽ ആസിമിയുടെ കാർമികത്വത്തിലും സാന്നിധ്യത്തിലും സബ്ഹാനിൽ ആഘോഷപരിപാടികൾ നടക്കാറുള്ള മൈതാനിയിലാണ് പതാക ഉയർത്തൽ ചടങ്ങ് നടക്കുക. പ്രതിരോധമന്ത്രി ശൈഖ് നാസർ അൽ സബാഹ്, ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് അൽ ജർറാഹ് അൽസബാഹ് എന്നിവരും ഗിന്നസ്ബുക്ക് വിധികർത്താക്കളും ചടങ്ങിൽ സംബന്ധിക്കും. രാജ്യത്തിെൻറ 58ാം സ്വാതന്ത്ര്യദിനവും വിമോചനത്തിെൻറ 28ാമത് വർഷവും അമീർ അധികാരമേറ്റത്തിെൻറ 13ാം വാർഷികവും പ്രമാണിച്ചാണ് ഇപ്രാവശ്യം ഭീമൻ ദേശീയ പതാകയൊരുക്കാൻ തീരുമാനിച്ചതെന്ന് മുബാറക് അൽ കബീർ വിദ്യാഭ്യാസമേഖല ഡയറക്ടർ മൻസൂർ അൽ ദൈഹാനി പറഞ്ഞു. രാജ്യത്തിെൻറ അഭിമാനമായി മാറിയേക്കാവുന്ന ദേശീയ പതാകയുടെ നിർമാണം കാണാൻ നിരവധി സ്വദേശികളാണ് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.