കുവൈത്ത് സിറ്റി: കെ.െഎ.ജി വിദ്യാഭ്യാസ ബോർഡിന് കീഴിലെ മദ്റസകളുടെ ഫുട്ബാൾ ടൂർണമ െൻറിൽ സാൽമിയ ഇംഗ്ലീഷ് മദ്റസ ചാമ്പ്യന്മാരായി. അൽമദ്റസത്തുൽ ഇസ്ലാമിയ അബ്ബാസി യയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫൈനലിൽ പരാജയപ്പെടുത്തിയത്. രണ്ട് ഗ്രൂപ്പുക ളിലായി ലീഗ് അടിസ്ഥാനത്തിൽ നടത്തിയ മത്സരത്തിൽ വിദ്യാഭ്യാസവകുപ്പിന് കീഴിലെ ഏഴു മദ്റസകൾ മാറ്റുരച്ചു. സാൽമിയ ഇംഗ്ലീഷ് മദ്റസയിലെ മർസൂഖ് മികച്ച കളിക്കാരനായി. അബ്ബാസിയയിലെ രിഫാൻ സ്വാലിഹ് ടോപ് സ്കോറർ ആയപ്പോൾ അബ്ബാസിയയിലെ തന്നെ അബ്ദുൽ ഹാദി മികച്ച ഗോൾകീപ്പർ ആയി െതരഞ്ഞെടുക്കപ്പെട്ടു. രക്ഷിതാക്കൾക്കുവേണ്ടി നടത്തിയ മത്സരത്തിൽ അൽ മദ്റസത്തുൽ ഇസ്ലാമിയ സാൽമിയയെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തി സാൽമിയ ഇംഗ്ലീഷ് മദ്റസ തന്നെ ചാമ്പ്യന്മാരായി.
രക്ഷിതാക്കളുടെ വിഭാഗത്തിൽ സാൽമിയ ഇംഗ്ലീഷ് മദ്റസയിലെ അയ്യൂബ് മികച്ച കളിക്കാരനായി െതരഞ്ഞെടുക്കപ്പെട്ടു.
അതേ മദ്റസയിലെ താഹ ടോപ് സ്കോററും മുനീർ താഹ മികച്ച ഗോൾകീപ്പറും ആയി െതരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്ക് കെ.ഐ.ജി ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, വിദ്യാഭ്യാസ ബോർഡ് ഡയറക്ടർ അബ്ദുൽ റസാഖ് നദ്വി, ഈസ്റ്റ് മേഖല പ്രസിഡൻറ് റഫീഖ് ബാബു എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. മുഹമ്മദ് ഹാറൂൺ, ശരീഫ് വള്ളോത്ത്, മുനീർ, മിൻഹാസ് മുസ്തഫ, അസ്ലം, ടെറിൻ ടോമി എന്നിവർ കളി നിയന്ത്രിച്ചു. വി.എസ്. നജീബ്, പി.ടി. ഷാഫി, റിഷ്ദിൻ അമീർ എന്നിവർ ടൂർണമെൻറിന് നേതൃതം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.