കുവൈത്ത് സിറ്റി: ഹ്രസ്വസന്ദർശനത്തിന് കുവൈത്തിലെത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിക്ക് ഉൗഷ്മള സ്വീകരണം. ബയാൻ പാലസിൽ കുവൈത്ത് അമീർ ഖത്തർ ഭരണാധികാരിക്ക് പ്രത്യേക ഉച്ചവിരുന്നൊരുക്കി. കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അസ്സബാഹ്, പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം എന്നിവരുമായി അദ്ദേഹം സംവദിച്ചു. ഏഷ്യാ കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ ഖത്തർ കിരീടം നേടിയതിൽ സന്തോഷം പ്രകടിപ്പിച്ച് ഖത്തർ അമീർ കുവൈത്ത് അമീറിന് ഫുട്ബാൾ ജഴ്സി കൈമാറി. കിരീടനേട്ടത്തിൽ കുവൈത്ത് അമീർ അദ്ദേഹത്തെ അഭിനന്ദിച്ചു. ഉഭയകക്ഷി സൗഹൃദവും മേഖലയുടെ വികസന കാര്യങ്ങളിൽ യോജിച്ച് പ്രവർത്തിക്കുന്നതും പൊതുതാൽപര്യമുള്ള മറ്റു വിഷയങ്ങളുമായിരുന്നു സന്ദർശന അജണ്ടയെന്ന് അമീരി ദിവാൻ കാര്യ മന്ത്രി അലി അൽ ജർറാഹ് അസ്സബാഹ് കുവൈത്ത് വാർത്താ ഏജൻസിയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.