അബ്ബാസിയ: കൽപക് കുവൈത്ത് 30ാം വാർഷികത്തോടനുബന്ധിച്ച് ‘കുഞ്ഞാലി മരക്കാർ’ മെഗാ നാടകം അരങ്ങിലെത്തിക്കുന്നു. ഖാലിദിയ യൂനിവേഴ്സിറ്റി തിയറ്ററിൽ ഏപ്രില്‍ നാല്, അഞ്ച് തീയതികളിൽ വൈകീട്ട് 3.30നും 7.30നും രണ്ടുവീതം പ്രദര്‍ശനങ്ങളാണുണ്ടാവുക. നാട്ടിൽ ഇതേ നാടകം സംവിധാനം ചെയ്ത പ്രഫഷനൽ സംവിധായകൻ വേണു കിഴുത്താണിയെ രണ്ടുമാസം കുവൈത്തിൽ താമസിപ്പിച്ചാണ് നാടകം ഒരുക്കുന്നത്. രണ്ടു വർഷത്തിനിടെ 70ഒാളം വേദികളിൽ നന്നായി സ്വീകരിക്കപ്പെട്ട നാടകം കുവൈത്തിലും അതേ മികവോടെ അവതരിപ്പിക്കാനാവുമെന്ന് വേണു കിഴുത്താണി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചരിത്രത്തോട് നീതിപുലർത്തിയും ആർക്കും മനസ്സിലാക്കാനും ആസ്വദിക്കാനും കഴിയുംവിധം ലളിതവുമായ അവതരണരീതിയാണ് രണ്ടുമണിക്കൂർ നാടകത്തിൽ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സുനിൽ കെ. ആനന്ദ് രചന നിർവഹിച്ച നാടകത്തിന് രംഗപടമൊരുക്കുന്നത് ആർട്ടിസ്റ്റ് സുജാതനാണ്. ആനന്ദ് മധുസൂദനൻ പശ്ചാത്തല സംഗീതം നിർവഹിക്കുേമ്പാൾ സുനിൽ വാഹിനിയനും ശശി കോഴഞ്ചേരിയും സഹ സംവിധായകനാവുന്നു.
അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തില്‍ വാർത്ത സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ നാടകത്തിെൻറ പാസ് പ്രകാശനം കൽപക് ഉപദേഷ്ടാവ് ജോണ്‍ തോമസ് കുവൈത്ത് ക്നാനായ കൾചറൽ അസോസിയേഷൻ പ്രസിഡൻറ് റെജി അഴക്കേടത്തിന് നൽകി നിർവഹിച്ചു. ആലുവ പ്രവാസി അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം കാസിം ആദ്യ പാസ് ഏറ്റുവാങ്ങി. പ്രോഗ്രാം കൺവീനർമാരായ ജോസഫ് കണ്ണങ്കര, പ്രദീപ് മേനോന്, ഉപദേശക സമിതി അംഗം ചന്ദ്രൻ പുത്തൂർ, വനിത സെക്രട്ടറി അംബിക മുകുന്ദന്, കെ.ഡി.എൻ.എ പ്രസിഡൻറ് ഇൽയാസ്, ഫോക് പ്രസിഡൻറ് ഓമനക്കുട്ടൻ, ആലപ്പുഴ അസോസിയേഷൻ പ്രസിഡൻറ് രാജീവ് നാടുവിലേമുറി, കെ.എം.സി.സി സെക്രട്ടറി ബഷീർ ബാത്ത, എൻ.എസ്.എസ് പ്രസിഡൻറ് പ്രസാദ് പദ്മനാഭൻ എന്നിവര്‍ സംബന്ധിച്ചു. കൽപക് പ്രസിഡൻറ് പ്രമോദ് മേനോന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിജോ വലിയപറമ്പില്‍ സ്വാഗതവും ട്രഷറർ ലിജോ ജോസ് നന്ദിയും പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 65148762 എന്ന നമ്പറിലും പാസിന് 98764331, 97952128 (അബ്ബാസിയ), 99383096 (ഫഹാഹീൽ), 97799725 (സാൽമിയ) എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.