കുവൈത്ത് സിറ്റി: മലയാളം മിഷൻ കുവൈത്ത് ചാപ്റ്ററിെൻറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘അക്ഷരം-2019’ ശനിയാഴ്ച വൈകീട്ട് 4.30ന് അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടക്കും. കണിക്കൊന്ന പഠനോത്സവ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, പ്രശ്നോത്തരി മത്സര വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, അധ്യാപകരെ ആദരിക്കൽ, കലാപരിപാടികൾ, ഭാഷാസംഗമം തുടങ്ങി വിവിധ പരിപാടികളാണ് ‘അക്ഷരം-2019’െൻറ ഭാഗമായി ഒരുക്കിയിട്ടുള്ളത്. പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പ്രഫ. സുജ സൂസൻ ജോർജ്ജിന് കുവൈത്ത് വിമാനത്താവളത്തിൽ മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ പ്രതിനിധികളും ഭാഷാ പ്രവർത്തകരും ചേർന്ന് സ്വീകരണം നൽകി. വിവിധ സബ്കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായതായി മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ ചീഫ് കോഒാഡിനേറ്റർ ജെ. സജി വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.