കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി സംഘടിപ്പിക്കുന്ന കുവൈത്ത് ദേശീയദിന ഐക്യദാർഢ്യ സമ്മേളനത്തിൽ മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി എം.പി. അബ്ദുസ്സമദ് സമദാനിയും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസും സംബന്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫെബ്രുവരി 15ന് അബ്ബാസിയ മറീന ഹാളിലാണ് പരിപാടി. രണ്ടാമത് ഇ. അഹമ്മദ് എക്സലൻസ് അവാർഡ് ഫോർ ഇൻഡോ അറബ് ഫ്രണ്ട്ഷിപ് ചടങ്ങിൽ കൈമാറും.
അവാർഡിനായി പരിഗണിക്കുന്ന സാമൂഹിക -രാഷ്ട്രീയ മേഖലയിലെ പ്രമുഖരിൽനിന്നും അന്തിമ തീരുമാനമെടുക്കാനായി മൂന്നംഗ ജൂറിയെ ചുമതലപ്പെടുത്തി. ജേതാവിനെ ഫെബ്രുവരി ഒന്നിന് പ്രഖ്യാപിക്കും.
സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങളാണ് നടത്തിവരുന്നത്. കുവൈത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നും യാത്രാ സൗകര്യവും സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും ഏർപ്പാട് ചെയ്യുന്നുണ്ട്. ഇന്ത്യൻ എംബസി പ്രതിനിധികളും കുവൈത്തിലെ മത, സാംസ്കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും. ഇന്തോ-കുവൈത്ത് കല-സാംസ്കാരിക പരിപാടികളും ഉണ്ടാവും. പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്ത്, മുൻ പ്രസിഡൻറ് കെ.ടി.പി. അബ്ദുറഹിമാൻ, ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ് പേരാമ്പ്ര, ട്രഷറർ എം.ആർ. നാസർ, മറ്റുഭാരവാഹികളായ സിറാജ് എരഞ്ഞിക്കൽ, ഷഹീദ് പട്ടില്ലത്ത്, ഹാരിസ് വള്ളിയോത്ത്, എൻജി. മുഷ്താഖ്, ടി.ടി. ഷംസു, ഷരീഫ് ഒതുക്കുങ്ങൽ, റസാഖ് അയ്യൂർ സെക്രട്ടറി, കാലിക്കറ്റ് ലൈവ് പ്രതിനിധി നാസർ പട്ടാമ്പി എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.