കുവൈത്ത് സിറ്റി: കല കുവൈത്തിെൻറ 41ാം വാർഷിക പരിപാടികൾ രാജ്യസഭാംഗവും മുൻ വ്യവസായ മന്ത്രിയുമായ എളമരം കരീം ഉദ്ഘാടനം ചെയ്തു. ഭരണം നിലനിർത്താൻ വീണ്ടും ഭിന്നിപ്പിെൻറ രാഷ്ട്രീയം പ്രയോഗിക്കുന്ന ബി.ജെ.പിയുടെ കുതന്ത്രങ്ങൾ വിജയിക്കില്ലെന്നും ഇടതുപക്ഷ സർക്കാർ നവകേരള മിഷൻ പദ്ധതികളിലൂടെ നടപ്പാക്കുന്ന ജനക്ഷേമ പ്രവർത്തനങ്ങൾ കേരളത്തിൽ എൽ.ഡി.എഫിന് മികച്ച വിജയം നൽകുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയാനന്തര കേരളത്തിനുള്ള സഹായങ്ങൾക്കെതിരായ സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. എന്നാൽ, സാലറി ചലഞ്ച് ഉൾപ്പെടെ ധനസമാഹരണത്തിലൂടെ പ്രതിസന്ധിയെ മറികടക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചത്. ഇതുകൊണ്ടെല്ലാം തിരിച്ചടി ഭയന്നാണ് ശബരിമല വിഷയത്തിൽ യു.ഡി.എഫ് പ്രതിഷേധ സ്വരവുമായി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വർഗീയശക്തികളുടെ ആക്രമണത്തിനിരയായ സിനിമ സംവിധായകൻ പ്രിയനന്ദനന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പ്രതിഷേധ പ്രമേയം സാഹിത്യ വിഭാഗം സെക്രട്ടറി ആശ ബാലകൃഷ്ണൻ അവതരിപ്പിച്ചു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഷാർലെറ്റ് ആൽബർട്ടിനും മുൻ വൈസ് പ്രസിഡൻറും സാഹിത്യ വിഭാഗം സെക്രട്ടറിയുമായ ഹബീബ് റഹ്മാനും മംഗഫ് യൂനിറ്റ് കൺവീനറായിരുന്ന പ്രദീപ് കുമാറിനും എളമരം കരീം ഉപഹാരം കൈമാറി. മംഗഫ് അൽ-നജാത്ത് സ്കൂളിൽ നടന്ന സമ്മേളനത്തിൽ പ്രസിഡൻറ് ടി.വി. ഹിക്മത്ത് അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത്ത് കുമാർ സംസാരിച്ചു. കല ട്രഷറർ കെ.വി. നിസാർ, വൈസ് പ്രസിഡൻറ് ജ്യോതിഷ് ചെറിയാൻ, ജോയൻറ് സെക്രട്ടറി രജീഷ് സി. നായർ, വനിതാവേദി ജനറൽ സെക്രട്ടറി ഷെറിൻ ഷാജു എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ടി.കെ. സൈജു സ്വാഗതവും ഫഹാഹീൽ മേഖല സെക്രട്ടറി ഷാജു വി. ഹനീഫ് നന്ദിയും പറഞ്ഞു. ഷൈമേഷ് (അബ്ബാസിയ), സജീവ് എബ്രഹാം (ഫഹാഹീൽ), അരവിന്ദാക്ഷൻ (സാൽമിയ), ജിതിൻ പ്രകാശ് (അബു ഹലീഫ) എന്നിവർ മുഖ്യാതിഥിയെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.