കുവൈത്ത് സിറ്റി: യൂത്ത് കോറസും കുവൈത്തിലെ വിവിധസഭകളുടെ ഗായകസംഘങ്ങളും ഇന്ത്യൻ സ്കൂളുകളും ചേർന്ന് ക്രിസ്മസ് ഗാനസംഗമം സംഘടിപ്പിച്ചു. അബ്ബാസിയ യുനൈറ്റഡ് ഇന്ത ്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ യൂത്ത് കോറസിനെ കൂടാതെ കെ.ടി.എം.സി.സി, കുവൈത്ത് സിറ്റി മാർത്തോമ പാരിഷ്, സെൻറ് പീറ്റേഴ്സ് സി.എസ്.െഎ, സെൻറ് ഗ്രീഗോറിയോസ് ഇന്ത്യൻ ഒാർത്തഡോക്സ് മഹാ ഇടവക, സെൻറ് ജോൺസ് തമിഴ് സി.എസ്.െഎ, സെൻറ് ജോർജ് യൂനിവേഴ്സൽ സിറിയൻ ഒാർത്തഡോക്സ് ഇടവക, സെൻറ് ഡാനിയേൽ കംബോണി സീറോ മലബാർ ചിൽഡ്രൺ ക്വയർ, യൂത്ത് കോറസ് ജൂനിയർ ക്വയർ, സെൻറ് ബേസിൽ ഇന്ത്യൻ ഒാർത്തഡോക്സ് പാരിഷ്, യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ, ഇന്ത്യൻ പബ്ലിക് സ്കൂൾ എന്നിവയുടെ ഗായകസംഘങ്ങൾ ആലപിച്ചു.
യൂത്ത് കോറസ് പ്രസിഡൻറ് ജോൺ എബ്രഹാം അധ്യക്ഷത വഹിച്ചു. കുവൈത്ത് സിറ്റി മാർത്തോമ ഇടവക വികാരി ജോർജി വർഗീസ് ക്രിസ്മസ് സന്ദേശം നൽകി. യൂത്ത് കോറസിെൻറ ജീവകാരുണ്യ പ്രവർത്തനങ്ങൾ ജനറൽ സെക്രട്ടറി അഡ്വ. ജോൺ വർഗീസ് വിശദീകരിച്ചു. സെക്രട്ടറി ടോണി മാത്യൂ, ട്രഷറർ ഷിബു പുല്ലംപള്ളിൽ, ചേച്ചമ്മ സുനു, കുര്യൻ എബ്രഹാം, വർഗീസ് ഇൗയോ, എബ്രഹാം ജോർജ്, ഷിജു ഒാതറ എന്നിവർ സംസാരിച്ചു. ഷിബു തുണ്ടത്തിൽ, ആൻ ലിജു എന്നിവർ നിയന്ത്രിച്ചു. യൂത്ത് കോറസിെൻറ ഗായകസംഘങ്ങളെ വില്യം കെ. ഡാനിയേൽ, മനോജ് ഫിലിപ് എന്നിവർ നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.