കുവൈത്ത് സിറ്റി: ആരോഗ്യത്തിന് ഹാനികരമായ സസ്യ മരുന്നുകളുടെ ഇറക്കുമതി കുവൈത്ത് നിരോധിച്ചു. ഹാനികരമായ ഘടകങ്ങൾ അമിതമായ അളവിൽ ഉണ്ടെന്ന് കണ്ടെത്തിയ ഏതാനും മരുന്നുകളാണ് നിരോധിച്ചത്. കരളിനും കോശങ്ങൾക്കും ഹാനികരമായ ആൽക്കലോയിഡുകൾ ചില മരുന്നുകളിൽ അമിതമായ അളവിൽ കണ്ടെത്തി. മരണത്തിന് വരെ സാധ്യതയുണ്ടാക്കുന്ന ഘടകങ്ങൾ കണ്ടെത്തിയതായും ‘ഹെർബൽ’ മുദ്ര പതിപ്പിച്ചാൽ എല്ലാം സുരക്ഷിതമാണെന്ന തോന്നൽ ശരിയല്ലെന്നും ആരോഗ്യമന്ത്രാലയത്തിലെ മരുന്ന് നിരീക്ഷണ വിഭാഗം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അൽ ബദർ പറഞ്ഞു. മന്ത്രാലയത്തിെൻറ അംഗീകാരമുള്ള ഡോക്ടർമാർ കുറിച്ചുനൽകുന്ന മരുന്നു മാത്രമേ ഉപയോഗിക്കാ വൂ എന്നും സസ്യമരുന്നുകൾക്കും മന്ത്രാലയത്തിെൻറ അനുമതി ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.