കുവൈത്ത് സിറ്റി: ആചാരലംഘനങ്ങൾ നടത്തിയാണ് ആദ്യകാല നേതാക്കൾ കേരളത്തിൽ നവോത്ഥാന ം സാധ്യമാക്കിയതെന്ന് സംസ്ഥാന ഭവനനിർമാണ ബോർഡ് അധ്യക്ഷൻ പി. പ്രസാദ് പറഞ്ഞു. കേരള അസോസിയേഷൻ കുവൈത്ത് സംഘടിപ്പിച്ച കെ.സി. പിള്ള അനുസ്മരണത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തെൻറ കോഴി കൂവിയില്ലെങ്കിൽ നേരം വെളുക്കില്ല എന്ന് കരുതി കോഴിയെ കൊണ്ട് സ്ഥലംവിട്ട ആളുടെ അവസ്ഥയായിരിക്കും വനിതാ മതിലിനെ എതിർക്കുന്ന സമുദായ നേതാക്കൾക്കുണ്ടാവാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. അബ്ബാസിയ ഓക്സ്ഫർഡ് സ്കൂളിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് ഷഹീൻ ചിറയിൻകീഴ് അധ്യക്ഷത വഹിച്ചു.
സാമൂഹിക പ്രവർത്തകരായ ബാബു ഫ്രാൻസിസ്, ഉണ്ണി താമരാൽ, ചെസിൽ രാമപുരം, ഹമീദ് മധൂർ എന്നിവർ സംസാരിച്ചു. ശ്രീംലാൽ മുരളി സ്വാഗതവും പ്രവീൺ നന്തിലത്ത് നന്ദിയും പറഞ്ഞു. ജോയൻറ് സെക്രട്ടറി ബേബി ഔസേഫ്, അസി. ജനറൽ കോഒാഡിനേറ്റർ മഞ്ജു മോഹനൻ എന്നിവർ സന്നിഹിതരായിരുന്നു. കെ.ആർ. മോഹനൻ, സാബു എം. പീറ്റർ, മണിക്കുട്ടൻ എടക്കാട്ട്, മനോജ്കുമാർ ഉദയപുരം, യാസർ പതിയിൽ, വിനോദ് വലുപ്പറമ്പിൽ, ജയകുമാർ ഉദയ, ഷാജി രാജേന്ദ്രൻ, ബൈജു കെ. തോമസ്, സൈഫുദ്ദീൻ, രാജീവ് ജോൺ, ഷൈമേഷ് എന്നിവർ നേതൃത്വം നൽകി. ഈ വർഷത്തെ കെ.സി. പിള്ള മെമ്മോറിയൽ അവാർഡ് പി. പ്രസാദിന് കേരള അസോസിയേഷൻ രക്ഷാധികാരിയും കെ.സി. പിള്ളയുടെ മകനുമായ സി. സാബു സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.