കുവൈത്ത് സിറ്റി: പക്ഷിപ്പനി കണ്ടെത്തിയതിനെ തുടർന്ന് ഇറാനിൽനിന്ന് കോഴിയുൾപ്പെടെ പക്ഷികളുടെയും പക്ഷിയുൽപന്നങ്ങളുടെയും ഇറക്കുമതിക്ക് അധികൃതർ വിലക്കേർപ്പെടുത്തി. വ്യവസായ-വാണിജ്യ മന്ത്രാലയമാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഈമാസം തുടക്കത്തിലാണ് രാജ്യത്ത് പക്ഷിപ്പനി കണ്ടെത്തിയതായി ഇറാൻ കാർഷിക മന്ത്രാലയം സ്ഥിരീകരിച്ചത്. ഇറാെൻറ വടക്കൻ മേഖലയിലെ കോഴി ഫാമിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. ഇറാൻ പക്ഷിപ്പനി മുക്തമായതായി ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനമുണ്ടാകുന്നതുവരെ വിലക്ക് തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.