കുവൈത്ത് സിറ്റി: 30ാം വാർഷികത്തോടനുബന്ധിച്ച് കൽപക് കുവൈത്ത് ‘കുഞ്ഞാലി മരക്കാർ’ മ െഗാ നാടകവുമായി എത്തുന്നു. സുനിൽ കെ. ആനന്ദ് തിരക്കഥയെഴുതിയ നാടകം സംവിധാനം ചെയ്യു ന്നത് പ്രഫഷനൽ നാടകരംഗത്തെ നിറസാന്നിധ്യമായ വേണു കിഴുത്താണിയാണ്. നാടകത്തിെൻറ പ്രഖ്യാപനവും പൂജയും അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്നു. ചടങ്ങ് ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പ്രമോദ് മേനോൻ അധ്യക്ഷത വഹിച്ചു. കൽപകിെൻറ മുൻനാടകം ‘ഒഥല്ലോ’യുടെ സംവിധായകൻ ബാബുജി ബത്തേരി, യൂനിമണി മാർക്കറ്റിങ് മാനേജർ രഞ്ജിത് പിള്ള എന്നിവർ സംസാരിച്ചു. പ്രദീപ് വെങ്ങോല പൂജാ കർമങ്ങൾ നടത്തി.
പുതിയ നാടകത്തിെൻറ തിരക്കഥ ബാബുജി ബത്തേരിയിൽനിന്നും സുനിൽ വഹിനെയൻ ഏറ്റുവാങ്ങി. ‘ഒഥല്ലോ’യുടെ കലാകാരന്മാർക്കുള്ള അവാർഡ് ദാനവും തുടർന്ന് സംഗീത വിരുന്നും നടന്നു. സെക്രട്ടറി സിജോ വലിയപറമ്പിൽ സ്വാഗതവും മീഡിയ കൺവീനർ സാലിഹ് അലി നന്ദിയും പറഞ്ഞു. പറങ്കിപ്പടകൾക്കെതിരെ പോരാടി സ്വരാജ്യത്തിനുവേണ്ടി വീരമൃത്യുവരിച്ച മലയാള മണ്ണിെൻറ വീരപുത്രൻ കുഞ്ഞാലിമരക്കാരുടെ കഥ മികവോടെ അരങ്ങിലെത്തിക്കുമെന്ന് അധികൃതർ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.