കുവൈത്ത് സിറ്റി: ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കായികമേള കൈഫാൻ സ്റ്റേഡിയത്തിൽ നടന്ന ു. മൂന്ന് ദിവസമായി നടന്ന പരിപാടി ട്രസ്റ്റ് ചെയർമാൻ ശൈഖ് അബ്ദുറഹ്മാൻ ബലൂൺ പറത്തി ഉദ്ഘാടനം ചെയ്തു. രണ്ടാം ദിവസത്തിൽ അമീർ മുഹമ്മദ് മുഖ്യാതിഥിയായി. ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിെൻറ നാല് ബ്രാഞ്ചുകളിൽനിന്നുള്ള കുട്ടികൾ മത്സരിച്ചു. അധ്യാപകരുടെ 100 മീറ്റർ ഒാട്ടമത്സരവും നടത്തി. കെനിയൻ അംബാസഡർ അലി അബ്ബാസ് സമാപന ദിവസം മുഖ്യാതിഥിയായി. പ്രോ വിഷൻ സ്പോർട്സ് മാനേജ്മെൻറ് സി.ഇ.ഒ അഹ്മദ് അൽ ഹുസാമി, ദക്ഷിണാഫ്രിക്കൻ അംബാസഡർ സോലിസ ബോണ എന്നിവരും സംബന്ധിച്ചു. പ്രിൻസിപ്പൽ ഡോ. വി. ബിനുമോൻ, രാജേഷ് നായർ, ഗംഗാധർ, ഷെർളി ഡെന്നിസ്, നാലു ബ്രാഞ്ചുകളിലെയും വൈസ് പ്രിൻസിപ്പൽമാർ എന്നിവരും പെങ്കടുത്തു. സി.ബി.എസ്.ഇ ക്ലസ്റ്റർ മീറ്റിലെയും ദേശീയ മീറ്റിലെയും വിജയികൾ, കുവൈത്ത് ക്രിക്കറ്റ് ടീമിൽ ഇടം നേടിയവർ, മാഞ്ചസ്റ്ററിൽ ഫുട്ബാൾ പരിശീലനത്തിന് അവസരം ലഭിച്ച വിദ്യാർഥി അഫ്താബ് കല്ലൻ എന്നിവരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.