കുവൈത്ത് സിറ്റി: സയൻസ് ഇൻറർനാഷനൽ ഫോറം കുട്ടികളുടെ ശാസ്ത്ര കോൺഗ്രസും പ്രദർശന വും സംഘടിപ്പിച്ചു. ഇന്ത്യൻ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. ശാന്ത മരിയ ജയിംസ്, യൂനിമണ ി മാർക്കറ്റിങ് ഹെഡ് രഞ്ജിത് പിള്ള, കുവൈത്ത് ശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞർ, സിഫ് കുവൈത്ത് പ്രസിഡൻറ് പ്രശാന്ത് നായർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ശാസ്ത്ര രചനാ മത്സരം ‘ഇഗ്നൈറ്റ് 2018’ വിജയികൾക്കുള്ള പുരസ്കാര വിതരണവും നടന്നു. 14 ഇന്ത്യൻ സ്കൂളുകളിൽനിന്നുള്ള 46 ടീമുകൾ രണ്ട് വിഭാഗങ്ങളിലായി മത്സരിച്ച ശാസ്ത്രപ്രദശർനം ആയിരത്തിലധികം പേർ സന്ദർശിച്ചു. അനുബന്ധമായി നടന്ന ചെറുമത്സരങ്ങളിൽ മുന്നൂറിലധികം പേർ പങ്കെടുത്തു.
വിജയിച്ച ടീമുകൾ ഡിസംബർ 27 മുതൽ 31 വരെ ഭുവനേശ്വറിൽ നടക്കുന്ന നാഷനൽ ചിൽഡ്രൻസ് സയൻസ് കോൺഗ്രസിൽ കുവൈത്തിനെ പ്രതിനിധാനംചെയ്ത് പങ്കെടുക്കും. സീനിയർ വിഭാഗത്തിൽ ഇന്ത്യൻ ഇംഗ്ലീഷ് അക്കാദമി (ഡോൺ ബോസ്കോ), ഭാരതീയ വിദ്യാഭവൻ കുവൈത്ത് എന്നീ സ്കൂളുകളിൽ നിന്നുള്ള രണ്ട് ടീമുകളും ജൂനിയർ വിഭാഗത്തിൽ ഇന്ത്യൻ ലേണേഴ്സ് ഓൺ അക്കാദമി, സ്മാർട്ട് ഇന്ത്യൻ സ്കൂൾ എന്നീ സ്കൂളുകളിൽ നിന്നുള്ള രണ്ടു ടീമുകളും നാഷനൽ സയൻസ് കോൺഗ്രസിൽ പങ്കെടുക്കാൻ അർഹത നേടി. വിജയികൾക്കുള്ള സമ്മാനദാനം സയൻസ് ഗാലയിൽ നടത്തും. ഭാരത സർക്കാർ നാഷനൽ കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി കമ്യൂണിക്കേഷെൻറയും ശാസ്ത്ര സാേങ്കതിക വകുപ്പിെൻറയും ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വർഷംതോറും സംഘടിപ്പിക്കുന്ന നാഷനൽ സയൻസ് കോൺഗ്രസിനോടനുബന്ധിച്ചാണ് കുവൈത്തിൽ കെ.സി.എസ്.സി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.