കുവൈത്ത് സിറ്റി: തുടർച്ചയായി നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 54 വാണിജ്യ സ് ഥാപനങ്ങൾ അടച്ചുപൂട്ടാൻ വ്യവസായ-വാണിജ്യ മന്ത്രി ഖാലിദ് അൽ റൗദാൻ ഉത്തരവിട്ടു. ഹോട്ടലുകൾ, ബഖാലകൾ തുടങ്ങിയ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. പഴങ്ങളും പച്ചക്കറികളും വിൽക്കുന്ന 20 കടകളും ഇതിൽപെടും. മന്ത്രാലയത്തിലെ പരിശോധക സംഘം നടത്തിയ റെയ്ഡുകളിൽ ഈ സ്ഥാപനങ്ങൾ തുടർച്ചയായി നിയമം ലംഘിക്കുന്നതായി കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.